അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ നസ്ലെന്‍ നായകനായെത്തുന്ന മോളിവുഡ് ടൈംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമ പ്രമേയമായെത്തുന്ന ചിത്രത്തെക്കുറിച്ച് അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ ആയിരുന്നു.
അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ നസ്ലെന്‍ നായകനായെത്തുന്ന മോളിവുഡ് ടൈംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമ പ്രമേയമായെത്തുന്ന ചിത്രത്തെക്കുറിച്ച് അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ ആയിരുന്നു.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മിക്കുന്നത്.
#MollywoodTimes First Look 📸#Naslen in an #AbhinavSunderNayak Film
Produced by Ashiq Usman pic.twitter.com/20aHqB3YQT
— AB George (@AbGeorge_) January 1, 2026
ഇതുവരെ കാണാത്ത നസ്‌ലനെ കാണാന്‍ ഒരുങ്ങിക്കോ എന്ന അടികുറിപ്പുമായി അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന് പിന്നാലെ മമിത ബൈജു, ബേസില്‍ ജോസഫ്, ചന്തു സലിംകുമാര്‍ എന്നിവര്‍ കമന്റുമായെത്തിയിട്ടുണ്ട്.
ഒരു ക്യാമറയ്ക്കുള്ളിലൂടെ കൗതുകത്തോടെ എന്തോ നോക്കി നില്‍ക്കുന്ന നസ്‌ലനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് നടന്‍ എത്തുക എന്നത് ഇതുവരെ വന്ന അപ്‌ഡേഷനുകളില്‍ നിന്ന് വ്യക്തമാണ്.
എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്ന ടാഗ് ലൈനോടെ എത്തുന്ന മോളിവുഡ് ടൈംസിന്റെ ചിത്രീകരണം ഒരു മാസം മുമ്പാണ് പൂര്‍ത്തിയായത്. ചിത്രത്തില്‍ നസ്ലെന് പുറമെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ വന്‍ കാമിയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ. ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്താണ്. ഫഹദ് ഫാസില്‍ ബിനു പപ്പു, അല്‍ത്താഫ്, തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ ചിത്രത്തിന്റെ പൂജക്ക് പങ്കെടുത്ത വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തമിഴിലും മലയാളത്തിലും ശ്രദ്ധാ കേന്ദ്രമായി മാറിയ എഡിറ്ററും തിരക്കഥാകൃത്തും കൂടിയാണ് അഭിനവ് സുന്ദര്‍ നായക്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. നസ്‌ലെന്റെ അടുത്ത ഹിറ്റാകും മോളിവുഡ് ടൈംസ് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: The first look poster of Mollywood Times, directed by Abhinav Sundar Nayak and starring Nazlen, is out