കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയാണ് പത്മജ വേണുഗോപാൽ. കേരളത്തിലെ മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ് പത്മജ. ഇപ്പോൾ പ്രജ സിനിമയിലെ പൊന്നമ്മ ബാബു അവതരിപ്പിച്ച ഗിരിജ എന്ന കഥാപാത്രം തന്നെ ഉദ്ദേശിച്ച് ചെയ്തതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് പത്മജ പറയുന്നു.
പ്രജ സിനിമയിലെ പൊന്നമ്മ ബാബു കഥാപാത്രം തന്നെയാണ് ഉദ്ദേശിച്ചത് എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ആ സിനിമയിലെ കഥാപാത്രം താന്‍ ആണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെന്നും പത്മജ പറഞ്ഞു.
അക്കാര്യം തനിക്ക് വ്യക്തമായിട്ട് അറിയാമെന്നും കഥ എഴുതിയ രണ്‍ജി പണിക്കരാണ് ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും പത്മജ പറയുന്നു.
അടുത്ത് കഴിഞ്ഞപ്പോള്‍ രണ്‍ജി പണിക്കര്‍ക്ക് വല്ലാത്ത കുറ്റബോധം ആയിരുന്നുവെന്നും മനസ് തുറന്ന സംസാരിക്കുന്ന സുഹൃത്താണ് രണ്‍ജി പണിക്കരെന്നും പത്മജ വ്യക്തമാക്കി.
ആ സിനിമ ഒരു തരത്തിലും തന്നെ അലോസരപ്പെടുത്തിയിട്ടില്ലെന്നും ആ സിനിമ ഇനി വന്നാലും അലോസരപ്പെടുത്തില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍.
‘പ്രജ സിനിമയിലെ പൊന്നമ്മ ബാബു അവതരിപ്പിച്ച കഥാപാത്രം എന്നെയാണ് ഉദ്ദേശിച്ചതെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ആ സിനിമയിലെ കഥാപാത്രം ഞാന്‍ ആണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്.
അതെനിക്ക് വ്യക്തമായിട്ട് കണ്ടാല്‍ അറിഞ്ഞൂടെ. ഇതേ രണ്‍ജി പണിക്കരാണ് ഇപ്പോള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അടുത്ത് കഴിഞ്ഞപ്പോള്‍ വല്ലാത്ത കുറ്റബോധം ആയിരുന്നു എന്നെപ്പറ്റി. ഞാന്‍ എന്താണെങ്കിലും മനസ് തുറന്ന് പറയുന്ന സുഹൃത്താണ് എനിക്കിപ്പോള്‍ രണ്ജി. അതാണ് എന്റെ സന്തോഷം.
ആ സിനിമ ഒരു തരത്തിലും എന്നെ അലോസരപ്പെടുത്തിയിട്ടില്ല. അത് ഇനി വന്നാലും എനിക്കുണ്ടാവില്ല,’ പത്മജ വേണുഗോപാൽ പറയുന്നു.
പ്രജ
ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, മനോജ് കെ. ജയൻ, ഐശ്വര്യ എന്നിവർ ഒന്നിച്ച ചിത്രമാണ് പ്രജ. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കരാണ്.
Content Highlight: The female character in that Mohanlal film was meant for me: Padmaja Venugopal