ഒരിടവേളക്ക് ശേഷം മലയാളത്തിലെ സീനിയര്‍ സംവിധായകനായ ഉണ്ണികൃഷ്ണന്‍.ബി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പ്രതിഛായ. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. റിലീസിന് പിന്നാലെ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതവുമായി ചിത്രത്തിലെ കഥാപാത്രം കെ.എന്‍. വര്‍ഗീസിനുള്ള സാമ്യതകളും പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളോടെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
ഉണ്ണികൃഷ്ണന്‍.ബി, പ്രതിച്ഛായ. Photo: X.com
കേരള മുഖ്യമന്ത്രിയായ കെ.എന്‍. വര്‍ഗീസായി ബാലചന്ദ്ര മേനോനും ഇദ്ദേഹത്തിന്റെ മകനായ ജോണ്‍ വര്‍ഗീസായി നിവിന്‍ പോളിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ സ്‌കെയിലില്‍ നിര്‍മിച്ച പൊളിറ്റിക്കല്‍ ത്രില്ലറിനെ പ്രേക്ഷകരുമായി കൂടുതല്‍ കണക്ട് ചെയ്യാന്‍ സഹായിക്കുന്നത് ചിത്രത്തിലെ അച്ഛന്‍-മകന്‍ ബന്ധമാണ്. കെ.എന്‍. വര്‍ഗീസെന്ന കഥാപാത്രമായുള്ള ബാലചന്ദ്രമേനോന്റെ പ്രകടനവും അച്ഛനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന മകനായി നിവിന്‍ പോളിയുടെ പെര്‍ഫോമന്‍സും സംവിധായകന്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് കണക്ടായിട്ടുണ്ട്.
ഏറെ കാലത്തിന് ശേഷം ഒരു ത്രൂഔട്ട് ക്യാരക്ടറുമായിട്ടാണ് ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യ പകുതിയില്‍ പ്രതിഛായയെ മുഴുവനായും നയിക്കുന്നത് ഇദ്ദേഹത്തിന്റെ കഥാപാത്രമായ കെ.എന്‍ വര്‍ഗീസാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ കഥാപാത്രത്തിന് വേണ്ട ഗൗരവവും അതേസമയം തന്റെ കുടുംബവുമായുള്ള വൈകാരിക ബന്ധം കാണിക്കുന്ന സീനുകളും കൈയടക്കത്തോടെയാണ് ബാലചന്ദ്ര മേനോന്‍ പ്രതിഛായയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യപകുതിയില്‍ പരാമര്‍ശിക്കുന്ന പല സംഭവങ്ങളും 2016 ന് മുമ്പുള്ള കേരള രാഷ്ട്രീയത്തില്‍ നിന്നും അടര്‍ത്തിമാറ്റിയാണ് ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് ഉമ്മന്‍ ചാണ്ടിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ബാലചന്ദ്ര മേനോനെ പെര്‍ഫെക്ട് കാസ്റ്റിങ്ങാണ് ഉണ്ണികൃഷ്ണന്‍ നടത്തിയിട്ടുള്ളത്. രൂപത്തിലും പെരുമാറ്റത്തിലും ഉമ്മന്‍ ചാണ്ടിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.
നെടുമ്പോശേരി ഭൂമി തട്ടിപ്പുകേസില്‍ കുറ്റവിമുക്തനായ ശേഷം സത്യമറിയാതെ തന്നെ ക്രൂശിച്ച മാധ്യമത്തെ വലിച്ചുകീറാനായി ആവേശത്തോടെ പോകുന്ന കെ.എന്‍ വര്‍ഗീസിനെ ചിത്രത്തില്‍ കാണാം. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ തനിക്കെതിരെ ലൈംഗിക ആരോപണം വരുമ്പോള്‍ ആവേശത്തില്‍ നിന്നും മാറി ഭയപ്പാടിലേക്കും അനിശ്ചിതത്വത്തിലേക്കും മാറുന്ന ക്യാരക്ടര്‍ മികച്ചതായി തന്നെ ബാലചന്ദ്രന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതാണ്.
പ്രതിഛായയില്‍ പഴയകാല മലയാള ചിത്രങ്ങളായ ലേലത്തിലും നാടുവാഴിയിലും നരസിംഹത്തിലുമെല്ലാം കണ്ടതുപോലെ ഒരു അച്ഛന്‍-മകന്‍ ടെംപ്ലേറ്റ് കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ അടിത്തറയും ഈ ഇമോഷന്‍ തന്നെയായിരുന്നു. ഇതിലേക്ക് പ്രേക്ഷകരെ ഇന്‍ ചെയ്യിക്കുന്നതിനായി ഉണ്ണികൃഷ്ണന്‍ നടത്തിയ ശ്രമങ്ങളെല്ലാം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്നും പറയാം.
പ്രതിച്ഛായ. Photo: X.com
മീറ്റര്‍ മാറിയാല്‍ ക്രിഞ്ച് ആയി തോന്നിയേക്കാവുന്ന നിവിന്‍-ബാലചന്ദ്ര മേനോന്‍ രംഗങ്ങളെല്ലാം വളരെ തന്മയത്വത്തോടെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോണും പിതാവും തമ്മിലുള്ള ബോണ്ടിങ്ങ് കൃത്യമായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം പകുതിക്ക് കൂടുതല്‍ കെട്ടുറപ്പ് നല്‍കുന്നതും ഈ രംഗങ്ങളിലെ വിശ്വാസ്യതയാണ്. ഇതിനായി ഉണ്ണികൃഷ്ണന്റെ കാസ്റ്റിങ് വലിയ രീതിയില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍.
കാരണം നിലവില്‍ മലയാളത്തില്‍ ഇത്തരം അച്ഛന്‍ വേഷങ്ങള്‍ ചെയ്യുന്ന മറ്റേതൊരു അഭിനേതാവ് വന്നിരുന്നുവെങ്കിലും പ്രേക്ഷകരിലേക്ക് ഇത്രത്തോളം കഥാപാത്രത്തെ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സിനിമക്ക് കഴിയുമായിരുന്നില്ല. മാത്രമല്ല നിവിനും ബാലചന്ദ്ര മേനോനും ഒന്നിച്ച് സ്‌ക്രീനിലെത്തുമ്പോഴുള്ള കെമിസിട്രിയും പുതിയൊരു അനുഭവമായി എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം.
Content Highlight: The emotional connection between Father-son duo in Prathichaya Movie by Unnikrishnan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.