| Monday, 6th April 2026, 2:29 pm

എല്‍.ഡി.എഫ്-യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ കേരളത്തില്‍ ലവ് ജിഹാദ് നടപ്പിലാക്കും; പി.കെ. കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി തെര. കമ്മീഷന്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പി.കെ. കൃഷ്ണദാസിന്റെ മതവിദ്വേഷ പ്രസംഗത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ഹിന്ദു, ക്രൈസ്തവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലവ് ജിഹാദിന്റെ ഭാഗമാക്കി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുമെന്ന കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഗവണ്‍മെന്റുകളെ നിയന്ത്രിക്കാന്‍ പോകുന്നത് പാകിസ്ഥാന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കുമെന്ന് അദ്ദേഹം ആരോപിച്ചു

ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ എന്നീ സംഘടനകള്‍ രാജ്യദ്രോഹ സംഘടനകളാണെന്നും ഇവരുമായാണ് ഇടത്-വലത് മുന്നണികള്‍ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ വലിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് കൃഷ്ണദാസ് ഈ വിവാദ പ്രസംഗം നടത്തിയത്.

കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനൊപ്പം തന്നെ സംഭവത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കാം എന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമോപദേശവും തേടിയിട്ടുണ്ട്

Content highlight: The Election Commission has sought a report from the Collector on P.K. Krishnadas’s hate speech.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more