ന്യൂദല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താവുന്നത് പൗരത്വം നഷ്ടപ്പെടുന്നതിന് കാരണമാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. പൗരത്വം നിര്‍ണയിക്കാനുള്ള ആത്യന്തിക അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു.
എസ്.ഐ.ആറില്‍ ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകള്‍ കേള്‍ക്കാന്‍ രൂപീകരിച്ച അത്ലറ്റ് ട്രിബ്യൂണലുകളിലെ വാദം കേള്‍ക്കല്‍ കാര്യക്ഷമമാക്കാന്‍ നടപടി തേടി സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ബീഹാര്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന സമയത്തും ഇതേക്കുറിച്ച് വ്യക്തമാകിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
പ്രസേന്‍ജിത് ബോസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ട്രിബ്രൂണലുകള്‍ക്ക് കീഴില്‍ 36 ലക്ഷം അപ്പീലുകള്‍ തീര്‍പ്പാക്കാനുണ്ടെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് റേഷന്‍ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ പറഞ്ഞു. പിന്നാലെയായിരുന്നു വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നതിന്റെ പേരില്‍ പൗരത്വം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
എസ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പൗരത്വം തീരുമാനിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കൈമാറേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും കോടതി പറഞ്ഞു.
Content Highlight: The Election Commission does not determine citizenship; removal of a name from the voters’ list does not result in the loss of citizenship: Supreme Court.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.