കാവല്‍ മുഖ്യമന്ത്രിയെ കണ്ട് നിയുക്ത മുഖ്യമന്ത്രി; പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്‍പുള്ള കൂടിക്കാഴ്ചയെന്ന് വി.ഡി സതീശന്‍
Kerala
കാവല്‍ മുഖ്യമന്ത്രിയെ കണ്ട് നിയുക്ത മുഖ്യമന്ത്രി; പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്‍പുള്ള കൂടിക്കാഴ്ചയെന്ന് വി.ഡി സതീശന്‍
നിഷാന. വി.വി
Friday, 15th May 2026, 1:19 pm

തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍.

പിണറായി വിജയന്റെ വസതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇരു നേതാക്കളും ചായക്കുടിച്ച് സൗഹൃദം പങ്കിടുകയും ചെയ്തു. പിണറായി വിജയന്‍ വീടിന് പുറത്തെത്തിയായിരുന്നു വി.ഡി സതീശനെ സ്വീകരിച്ചത്.

കേരളം, രാഷ്ട്രീയ സംസ്‌കാരം എങ്ങനെ മുന്നോട്ട് കൊണ്ട് പോവുന്നു എന്നതിന് കൂടിയുള്ള ഉദാഹരമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ചായസത്ക്കാരത്തിന് ശേഷം ഇരുവരും ഒരുമിച്ച് പുറത്തെത്തിയായിരുന്നു മാധ്യമങ്ങളെ കണ്ടത്.

അവരെന്തോ പ്രതീക്ഷിക്കുന്നു പറഞ്ഞോളു എന്നായിരുന്നു പിണറായി വിജയന്‍ സതീശനോടായി പറഞ്ഞത്. കേരളത്തിലെ ഏറ്റവും സീനിയറായ ആളായത് കൊണ്ടാണ് താന്‍ പിണറായി വിജയനെ കാണാനെത്തിയതെന്നും അദ്ദേഹം 10 വര്‍ഷം മുഖ്യമന്ത്രിയായ 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായ വളരെ സീനിയറായ രാാഷ്ട്രീയ നേതാവാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

‘പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് കണ്ടതാണ്. കേരളത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലെല്ലാം അദ്ദേഹം ഒപ്പം നില്‍ക്കും. എല്ലാ കാര്യങ്ങളിലും ഒപ്പം നില്‍ക്കാന്‍ കഴിയില്ല തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്,’ വി.ഡി സതീശന്‍ പറഞ്ഞു.

ഒരു സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനത്തെ പുതിയ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തുടര്‍ച്ചയാണെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശിച്ചിട്ടുളള ചില കാര്യങ്ങളില്‍ മാറ്റം വരുത്തും അല്ലെങ്കില്‍ കേരളമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. താന്‍ അദ്ദേഹത്തെ സത്യ പ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതികരണം പിന്നീടാവാം എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

Content Highlight: The designated Chief Minister met the caretaker Chief Minister; VD Satheesan says the meeting was before taking up the new mission

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.