പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്; കണ്ണൂരില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കുടുംബം
Kerala
പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്; കണ്ണൂരില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കുടുംബം
നിഷാന. വി.വി
Saturday, 11th April 2026, 3:27 pm

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം.

വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു.

പുഴുത്ത പട്ടിയെന്നാണ് വകുപ്പ് മേധാവി മകനെ വിളിച്ചിരുന്നതെന്നും ജാതി പറഞ്ഞ് ആക്ഷേപിച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു.

കറുത്ത വര്‍ഗകാരനെന്നും കുളിക്കാത്തവനെന്നുമെല്ലാം വിളിച്ച് മകനെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അപമാനിച്ചതായും കുടുംബം ആരോപിച്ചു.

ഓറല്‍ പത്തോളജി വകുപ്പ് മേധാവി ഡോക്ടര്‍ എം. കെ. റാമിന് എതിരായാണ് കുടുംബത്തിന്റെ ആരോപണം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായും കുടുംബം പറഞ്ഞു.

ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിധിന്‍ രാജ് (19) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്. മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടു.

Content Highlight: The department head called him a ‘wormy dog’; Family of BDS student killed in Kannur

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.