ന്യൂദല്‍ഹി: ചരിത്ര പ്രധാനമായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി.
തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ [വിബി. ജി. റാം ജി] പദ്ധതിക്കെതിരെയാണ് സോണിയ വിമര്‍ശനം രേഖപ്പെടുത്തിയത്.
ഇത് ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള ലക്ഷ കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ദി ഹിന്ദു’ വിലെ എം.ജി.ആര്‍.ഇ.ജി യെ ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തു എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെയായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം.
കഴിഞ്ഞ 11 വര്‍ഷമായി മോദി സര്‍ക്കാര്‍ എം.എന്‍.ആര്‍.ജി യെ തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും കോവിഡ് 19ന്റെ ദുഷ്‌ക്കരമായ സമയത്ത് പാവപ്പെട്ടവര്‍ക്ക് ഈ പദ്ധതി എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമായിട്ടുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് മാറ്റുക മാത്രമല്ല ഘടന തന്നെ ഒരു തരത്തിലുള്ള ചര്‍ച്ചയും കൂടിയാലോചനയുമില്ലാതെ പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുക്കാതെ മാറ്റിയെന്നും അവര്‍ ആരോപിച്ചു.
പുതിയ ബില്ല് ഗ്രാമീണ ദരിദ്രരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കെതിരെയുള്ള കടുത്ത അക്രമമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇനി തൊഴില്‍ ആര്‍ക്ക് ലഭിക്കണം, എത്ര ദിവസം ജോലി ചെയ്യണം , ഏത് തരം തൊഴിലെടുക്കണം എന്നിവയെല്ലാം തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനായിരിക്കും. ഒരുകൂട്ടം ഉദ്യോഗസ്ഥ വ്യവസ്ഥകള്‍ മാത്രമാണ് ഈ പദ്ധതി,’ സോണിയാ ഗാന്ധി പറഞ്ഞു.
ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച്ച അവസാനിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിബി. ജി റാം ജി ബില്‍ സര്‍ക്കാര്‍ പാസാക്കിയത്.
രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു. 125 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് നല്‍കുന്ന പുതിയ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവിന്റെ 60% കേന്ദ്ര സര്‍ക്കാരും 40% സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്.
Content Highlight: The Centre has bulldozed the employment guarantee scheme; it will have huge consequences: Sonia Gandhi
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.