ആഷസിലെ ആദ്യം ടെസ്റ്റ് പെര്‍ത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റിന് 182 റണ്‍സെടുത്തിട്ടുണ്ട്. 78 പന്തില്‍ 113 റണ്‍സെടുത്ത ട്രാവിസ് ഹെഡും 44 പന്തില്‍ 40 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനുമാണ് ക്രീസിലുള്ളത്.
ആഷസിലെ ആദ്യം ടെസ്റ്റ് പെര്‍ത്തില്‍ പുരോഗമിക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റിന് 182 റണ്‍സെടുത്തിട്ടുണ്ട്. 78 പന്തില്‍ 113 റണ്‍സെടുത്ത ട്രാവിസ് ഹെഡും 44 പന്തില്‍ 40 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനുമാണ് ക്രീസിലുള്ളത്.
നേരത്തെ, ഇംഗ്ലണ്ടിനെ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സിന് പുറത്താക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പോലെ ഇതിലും സ്റ്റാര്‍ക് ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ താരം മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്.

അതോടെ ഈ മത്സരത്തിലെ തന്റെ വിക്കറ്റ് വേട്ട പത്താക്കി ഉയര്‍ത്തി. വെറും 113 റണ്‍സാണ് താരം ഇരു ഇന്നിങ്സിലുമായി വിട്ടുനല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇടം കൈയ്യന്‍ ബൗളര്‍ ഏഴ് പേരെ മടക്കി ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു.
ഈ വിക്കറ്റ് വേട്ടയോടെ ഒരു സൂപ്പര്‍ നേട്ടമാണ് സ്റ്റാര്‍ക് എഴുതി ചേര്‍ത്തിരിക്കുന്നത്. താരം പെര്‍ത്തില്‍ 1990 – 91 ശേഷം ആഷസിലെ ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് എടുക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറായിരിക്കുകയാണ്. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രെയ്ഗ് മക്‌ഡെര്‍മോട്ടാണ് ആഷസില്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍. അന്ന് മക്‌ഡെര്‍മോട്ട് 157ന് 11 വിക്കറ്റുകളാണ് വീഴ്ത്തിയത്.

അതേസമയം, സ്റ്റാര്‍ക്കിന് പുറമെ, രണ്ടാം ഇന്നിങ്‌സില്‍ സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. ബ്രണ്ടന്‍ ഡൊഗ്ഗെറ്റ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഇവരുടെ പ്രകടനത്തില്‍ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ ഔട്ടാക്കാനും കങ്കാരുക്കള്‍ക്ക് സാധിച്ചു.
ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിങ്സണ്‍ (32 പന്തില്‍ 37), ഒല്ലി പോപ്പ് (57 പന്തില്‍ 33 ), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 28) എന്നിവര്‍ തിളങ്ങി. ഇവര്‍ക്ക് പുറമെ, 20 റണ്‍സെടുത്ത ബ്രൈഡന്‍ കാഴ്സും 15 റണ്‍സ് നേടിയ ജെയ്മി സ്മിത്തുമാണ് രണ്ടക്കം കടന്നവര്‍.
Content Highlight: The Ashes: Mitchell Starc became first Aussies bowler to take 10 wicket haul in a Ashes Test in Perth after 1990-91