2025 – 26ല്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ആതിഥേയര്‍ എട്ട് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ട്രാവിസ് ഹെഡിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും കരുത്തിലാണ് ഓസീസിന്റെ വിജയം.
ഇരു ടീമിലെയും ബൗളര്‍ മികച്ച പ്രകടനം എടുത്തതോടെ അഞ്ച് ദിവസത്തെ ടെസ്റ്റ് രണ്ടാം ദിനം തന്നെ അവസാനിക്കുകയായിരുന്നു. ആദ്യ മൂന്ന് ഇന്നിങ്‌സില്‍ ബൗളര്‍മാരുടെ താണ്ഡവമാണ് കണ്ടെതെങ്കില്‍ അവസാന ഇന്നിങ്‌സില്‍ ആതിഥേയരുടെ തകര്‍പ്പന്‍ ബാറ്റിങ്ങിനും ആരാധകര്‍ സാക്ഷിയായി.
ഓസീസിന്റെ ട്രാവിസ് ഹെഡ്ഡാണ് അവസാന ഇന്നിങ്‌സില്‍ മിന്നും ബാറ്റിങ് നടത്തിയത്. താരം ടെസ്റ്റില്‍ 83 പന്തില്‍ 123 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ടി – 20 സ്‌റ്റൈല്‍ ബാറ്റിങ് കളിച്ചാണ് താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.
പിന്നാലെ മര്‍നാസ് ലബുഷാനും ഹെഡിന്റെ പാത പിന്തുടര്‍ന്നു. താരം 49 പന്തില്‍ 51 റണ്‍സാണ് നേടിയത്. ഇവരുടെ ബാറ്റിങ്ങില്‍ രണ്ടാം ദിവസത്തെ അവസാന സെഷനില്‍ തന്നെ വിജയിക്കാനും കങ്കാരുപ്പടയ്ക്ക് സാധിച്ചു.
ഇതോടെ പുതിയ ഒരു ചരിത്രമാണ് ഓസീസ് ടെസ്റ്റില്‍ എഴുതി ചേര്‍ത്തത്. ടെസ്റ്റില്‍ 200+ റണ്‍ ചെയ്സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ റേറ്റാണ് മത്സരത്തില്‍ പിറന്നത്. കഴിഞ്ഞ മത്സരത്തില്‍ ഓസീസ് വിജയം പിടിച്ചെടുത്തത് 7.23 റണ്‍ റേറ്റിലാണ്. 2022ല്‍ ഇംഗ്ലണ്ട് കുറിച്ച 5.98 റണ്‍ റേറ്റ് മറികടന്നാണ് കങ്കാരുപ്പട ഈ നേട്ടത്തിലെത്തിയത്.
(റണ്‍റേറ്റ് – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
7.23 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 2025
5.98 – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 2022
5.77 – ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 1994
5.47 – ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് – 2017
Content Highlight: The Ashes: Australia registered highest run rate in a successful 200+ run chase in Tests in first test against England