| Tuesday, 6th May 2025, 8:10 am

അസുഖമാണെന്ന് ആരോ പറഞ്ഞറിഞ്ഞ് ആ നടി ദിവസവും വിളിക്കുമായിരുന്നു: സുബിയുടെ അമ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്റ്റേജ് പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയായിരുന്നു സുബി സുരേഷ്. കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരം കൂടിയാണ് സുബി സുരേഷ്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും സുബി സുരേഷ് വേഷമിട്ടിട്ടുണ്ട്. കുട്ടിപ്പട്ടാളം എന്ന ടെലിവിഷൻ ഷോ വഴി നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാൻ സുബിക്ക് സാധിച്ചിരുന്നു.

സിനിമയിലും സീരിയലും അഭിനയിക്കുമ്പോഴും ഹാസ്യമായിരുന്നു സുബിക്ക് എപ്പോഴും മുഖ്യം. എന്നാൽ കരൾ രോഗത്തെ തുടർന്ന് 2023 ഫെബ്രുവരി 22നാണ് സുബി അന്തരിച്ചത്. ഇപ്പോൾ സുബിയുടെ മരണത്തിന് ശേഷം ആരെങ്കിലും വിളിക്കാറുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് സുബിയുടെ അമ്മ അംബിക.

പിഷാരടി, ടിനി ടോം, മഞ്ജു വാര്യർ എന്നിവർ വിളിക്കാറുണ്ടെന്നും എന്നാൽ മഞ്ജു വിളിച്ചത് ഭർത്താവിന് ക്യാൻസറാണെന്നറിഞ്ഞാണെന്നും അംബിക പറയുന്നു. അത് ആരോ പറഞ്ഞാണ് മഞ്ജു അറിഞ്ഞതെന്നും എങ്ങനെയുണ്ടെന്ന് എപ്പോഴും ചോദിക്കുമായിരുന്നുവെന്നും അംബിക പറഞ്ഞു.

മഞ്ജു വന്നപ്പോഴും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നുവെന്നും പക്ഷെ, തങ്ങൾ ആരോടും ആവശ്യങ്ങളുന്നയിക്കുന്നില്ലെന്നും സ്നേഹം നിലനിന്നോട്ടേയെന്നും അംബിക വ്യക്തമാക്കി.

മന്ത്രി പി. രാജീവ് വീട്ടിൽ വന്നിരുന്നുവെന്നും എന്ത് ആവശ്യമുണ്ടെങ്കിലും പറയണമെന്ന് പറഞ്ഞുവെന്നും എന്നാൽ തങ്ങൾ വിളിച്ചിട്ടില്ലെന്നും വിളിക്കേണ്ട ആവശ്യം വരുമ്പോൾ വിളിക്കാമെന്നും അംബിക കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു അംബിക.

‘പിഷാരടി വിളിക്കും, ടിനി ടോം വിളിക്കും, മഞ്ജു വാര്യർ വിളിക്കും. മഞ്ജു ഇതുകൊണ്ട് വിളിച്ചതല്ല കേട്ടോ… മഞ്ജു എൻ്റെ ഭർത്താവിന് ക്യാൻസറാണെന്നറിഞ്ഞ്, അതും ആരോ പറഞ്ഞ് അറിഞ്ഞതാണ്. എന്നിട്ട് വിളിച്ച് ദിവസവും ചോദിക്കുമായിരുന്നു.

മഞ്ജു വന്നപ്പോഴും ചോദിച്ചു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് പക്ഷെ, നമ്മൾ ആവശ്യങ്ങളുന്നയിക്കുന്നില്ല ആരോടും. ഉള്ള സ്നേഹം നിലനിന്നോട്ടേ. മന്ത്രി പി. രാജീവ് ഇവിടെ വന്നിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും പറയണം. എന്നാൽ നമ്മൾ വിളിച്ചിട്ടില്ല. വിളിക്കേണ്ട ആവശ്യം വരുമായിരിക്കും. അപ്പോൾ വിളിച്ചാൽ പോരെ,’ അംബിക പറയുന്നു.

Content Highlight: The actress would call every day after hearing someone say he was sick: Subi’s mother

We use cookies to give you the best possible experience. Learn more