രാജസേനൻ സംവിധാനം ചെയ്ത് ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, ശോഭന, മീന എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു മേലേപ്പറമ്പിൽ ആൺവീട്. ഗിരീഷ് പുത്തഞ്ചേരി കഥയെഴുതിയ ചിത്രത്തിന് രഘുനാഥ് പലേരിയാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. മാണി. സി. കാപ്പനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ.
അത്രയും ചിരിപ്പിച്ച സിനിമയാണ് മേലേപ്പറമ്പിൽ ആൺവീടെന്നും അതിൽ അഭിനയിച്ചിരിക്കുന്നത് വില്ലൻ വേഷം ചെയ്തുകൊണ്ടിരുന്ന നരേന്ദ്രപ്രസാദ്, വിജയരാഘവൻ, ജനാർദ്ദനൻ എന്നിവരാണെന്നും അതിൽ ഹ്യൂമർ ചെയ്തിരുന്നത് ജയറാമും ജഗതിയും മാത്രമായിരുന്നുവെന്നും രാജസേനൻ പറയുന്നു.
ആദ്യ സീൻ കഴിഞ്ഞപ്പോൾ നരേന്ദ്രപ്രസാദ് വന്ന് ‘എനിക്ക് ആകെ കൺഫ്യൂഷനാണ്. ഞാൻ നെഗറ്റീവ് റോൾ അധികമായി ചെയ്യുന്നതുകൊണ്ട് ഇതിനകത്തോട്ട് കടക്കാൻ പറ്റുന്നില്ല. ഞാൻ സ്ക്രിപ്റ്റ് ഒന്ന് വായിച്ചോട്ടെ’ എന്നുപറഞ്ഞുവെന്നും രാജസേനൻ പറഞ്ഞു.
പിന്നീട് ബ്രേക്ക് സമയത്ത് ‘എങ്ങനെ ധൈര്യം വന്നു എന്നോട് ഈ റോൾ ചെയ്യാൻ പറയാൻ. ഈ റോളിന് ഞാൻ ഓക്കെയാണോ രാജസേനൻ’ എന്ന് തന്നോട് ചോദിച്ചുവെന്നും രാജസേനൻ കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു രാജസേനന്‍.
‘അത്രയും ചിരിപ്പിച്ച സിനിമയാണ് മേലേപ്പറമ്പിൽ ആൺവീട്. അതിൽ അഭിനയിച്ചിരിക്കുന്നത് ആരൊക്കെയാണെന്ന് നോക്കണം. വില്ലൻ വേഷം മാത്രം ചെയ്തിരുന്ന നരേന്ദ്രപ്രസാദ്, വില്ലൻ വേഷം ചെയ്തിരുന്ന വിജയരാഘവൻ, വില്ലൻവേഷം ചെയ്തിരുന്ന ജനാർദ്ദനൻ ഇത്രയും പേരാണ് ആ സിനിമയിലെ പ്രധാനപ്പെട്ട റോളിൽ വന്നിരിക്കുന്നത്. അതിൽ ഹ്യൂമർ ചെയ്തിരുന്നത് ജയറാമും അമ്പിളിച്ചേട്ടനും (ജഗതി) മാത്രമായിരുന്നു.
ബാക്കി എല്ലാവരും സീരിയസ് റോളിൽ അഭിനയിച്ചുകൊണ്ടിരുന്നവരാണ്. നരേന്ദ്രപ്രസാദ് ആദ്യം വന്ന് സീൻ എടുത്തിട്ട് പറഞ്ഞു ‘എനിക്ക് ആകെ കൺഫ്യൂഷനാണ്. ഞാൻ നെഗറ്റീവ് റോൾ അധികമായി ചെയ്യുന്നതുകൊണ്ട് ഇതിനകത്തോട്ട് കടക്കാൻ പറ്റുന്നില്ല. ഞാൻ സ്ക്രിപ്റ്റ് ഒന്ന് വായിച്ചോട്ടെ’ എന്ന്.
എന്നിട്ട് സ്ക്രിപ്റ്റ് വായിച്ചു. വായിച്ചിട്ട് ബ്രേക്ക് സമയത്ത് മാറ്റി നിർത്തി ചോദിച്ചു ‘എങ്ങനെ ധൈര്യം വന്നു എന്നോട് ഈ റോൾ ചെയ്യാൻ പറയാൻ. ഈ റോളിന് ഞാൻ ഓക്കെയാണോ രാജസേനൻ’ എന്ന്.’ രാജസേനൻ പറയുന്നു.
Content Highlight: The actor asked me how placed for that role, having only played negative roles: Rajasenan