| Tuesday, 29th April 2025, 10:53 am

ആ യുവനടി എനിക്കൊരു ഇൻസ്പിരേഷനാണ്, ആ റോളിന് കറക്ടായിരുന്നു: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1978ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലൂടെയാണ് ഉർവശി സിനിമയിലേക്ക് വന്നത്. പിന്നീട് തന്റെ പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. 1983ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയായിരുന്നു ആദ്യമായി നായികയായി അഭിനയിച്ച് റിലീസായ സിനിമ. ഈ സിനിമ വൻ വിജയം നേടിയത് ഉർവശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി.

ഇപ്പോൾ പാർവതിയുടെ കൂടെ ഉള്ളൊഴുക്കിൽ  അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

ആര്‍ട്ടിസിറ്റ് എന്നതിലുപരി ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ചരിത്രവും പുരാണവുമൊന്നും പഠിക്കേണ്ട കാര്യം തനിക്കില്ലെന്ന് ഉര്‍വശി പറയുന്നു. അതിനി ആരായാലും അങ്ങനെത്തന്നെയാണെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു.

തന്നെ സംബന്ധിച്ച് ആ ക്യാരക്ടര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ പറ്റുന്ന അഭിനേത്രി ആയിരിക്കണമെന്നും ഹോം വര്‍ക്ക് ചെയ്ത് അവരത് കറക്ടായിട്ട് അവരുടെ കാര്യങ്ങള്‍ ചെയ്യണമെന്നും ഉര്‍വശി പറയുന്നു.

തനിക്ക് പാര്‍വതിയും ഇന്‍സ്പിരേഷന്‍ ആണെന്നും ഓരോ ഷോട്ടും കാര്യമായിട്ട് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനപ്പുറത്തേക്ക് ബാക്കി കാര്യങ്ങള്‍ അറിയേണ്ടതില്ലെന്നും ഉര്‍വശി പറഞ്ഞു.

തനിക്കവര് ഇഷ്ടപ്പെട്ടുവെന്നും ആ റോളിന് പാര്‍വതി കറക്ടായിരുന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ആര്‍ട്ടിസ്റ്റിലെന്നതിലുപരി ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവരുടെ ചരിത്രവും പുരാണവുമൊന്നും ഞാന്‍ പഠിക്കേണ്ട കാര്യമില്ലെനിക്ക്. അതിനി ആരായാലും. എന്നെ സംബന്ധിച്ച് ആ ക്യാരക്ടര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ പറ്റുന്ന അഭിനേത്രി ആയിരിക്കണം. ഹോം വര്‍ക്ക് ചെയ്ത് അവരത് കറക്ടായിട്ട് അവരുടെ കാര്യങ്ങള്‍ ചെയ്യണം.

എനിക്ക് അവരും കൂടിയൊരു ഇന്‍സ്പിരേഷന്‍ ആകുകയാണ്. കാരണം ഓരോ ഷോട്ടും കാര്യമായിട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു എന്നുപറയുമ്പോള്‍ അതിനപ്പുറത്തേക്ക് ബാക്കി കാര്യങ്ങള്‍ അറിയേണ്ട. മറ്റുള്ളവര്‍ക്ക് അവരെ ഇഷ്ടപ്പെടാത്ത കാര്യം എന്തെന്ന് എനിക്ക് അറിയേണ്ട ആവശ്യമില്ല. എനിക്കവരെ ഇഷ്ടപ്പെട്ടു. അത്രയെ ഉള്ളു. ആ റോളിനവര് കറക്ടായിരുന്നു,’ ഉർവശി പറയുന്നു.

Content Highlight: That young actress is an inspiration to me, she was perfect for that role says Urvashi

Latest Stories

We use cookies to give you the best possible experience. Learn more