മലയാള സിനിമയിൽ പരിചിതനായ നടനാണ് ഹരീഷ് പേരടി. നാടകത്തിലും ടെലിവിഷനിലും സിനിമയിലും ഒരുപോലെ അദ്ദേഹം തൻ്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചിത്രത്തിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തിലും ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ് എന്ന ചിത്രത്തിൽ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെയും അവതരിപ്പിച്ചു.
ഇപ്പോൾ ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദയിലെ തൻ്റെ വൈറൽ ഡയലോഗിനെക്കുറിച്ച് സംസാരിക്കുകയാണ് ഹരീഷ് പേരടി.
സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്ന ഡയലോഗാണ് ‘ആഞ്ജനേയ സ്വാമി’ എന്നും അത് ബേസില്‍ എഴുതിയിട്ടില്ലായിരുന്നെന്നും ഹരീഷ് പേരടി പറയുന്നു.
അത് ഗോദയാണെന്നും, ഗോദയില്‍ ശക്തിയുടെ ദൈവമാണ് ആഞ്ജനേയനെന്നും ഹരീഷ് പേരടി പറഞ്ഞു. ഹരീഷ് കണാരനും സംഘവും വരുമ്പോള്‍ ‘ആഞ്ജനേയ സ്വാമി’ എന്ന് മസിലില്‍ പിടിച്ച് വിളിച്ചോട്ടെ എന്ന് ചോദിച്ചുവെന്നും ‘ആ ചേട്ടന്‍ ഒന്ന് വിളിച്ച് നോക്ക്’ എന്നാണ് ബേസില്‍ പറഞ്ഞതെന്നും ഹരീഷ് പേരടി പറയുന്നു.
അങ്ങനെ താന്‍ പറഞ്ഞെന്നും അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചെന്നും അത് നന്നായി വരുമെന്ന് തനിക്കപ്പോള്‍ തന്നെ തോന്നിയെന്നും ഹരീഷ് വ്യക്തമാക്കി. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ഹരീഷ് പേരടി.
‘സ്‌ക്രിപ്റ്റില്‍ ഇല്ലാതിരുന്ന ഡയലോഗാണ് ‘ആഞ്ജനേയ സ്വാമി’ എന്നത്. അത് ബേസില്‍ എഴുതിയിട്ടില്ലായിരുന്നു. അത് ഞാന്‍ പറഞ്ഞതാണ്. അത് ഗോദയാണല്ലോ. ഗോദയില്‍ ശക്തിയുടെ ദൈവമാണല്ലോ ആഞ്ജനേയന്‍. ഹരീഷ് കണാരണും സംഘവും വന്ന് അങ്ങനെ ചോദിക്കുന്ന സമയത്ത് മസിലില്‍ പിടിച്ചിട്ട് ഇങ്ങനെ വിളിച്ചോട്ടെ എന്ന് ഞാന്‍ ചോദിച്ചു.
‘ആ ചേട്ടന്‍ ഒന്ന് വിളിച്ച് നോക്ക്’ എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്. അപ്പോള്‍ ഞാനൊന്ന് ചെയ്തു. അവിടെ രണ്‍ജി പണിക്കരൊക്കെ ഉണ്ടായിരുന്നു. ചെയ്തുകഴിഞ്ഞപ്പോള്‍ അവരെല്ലാവരും കൂടി കൂട്ടച്ചിരിയായിരുന്നു. അപ്പോള്‍ തന്നെ എനിക്ക് തോന്നി അത് നന്നായി വരുമെന്ന്. അത് പിന്നെ എപ്പോഴും ട്രോളുകളില്‍ പോകുമ്പോള്‍ ആ സാധനം വര്‍ക്കൗട്ട് ആയി എന്നുള്ളതിന്റെ തെളിവാണ്,’ ഹരീഷ് പേരടി പറയുന്നു.
Content Highlight: That viral dialogue that wasn’t in the script in Godha; Everyone laughed even after it was said: Harish Peradi