| Tuesday, 29th April 2025, 2:13 pm

ഭരതത്തിലെ ആ സീൻ സംഭവിച്ചുപോയതാണ്, അന്നൊന്നും ആരും അതിനെ പ്രശംസിച്ചില്ല: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് ഭരതം. പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമിച്ചത്. ഉർവശി, മോഹൻലാൽ, നെടുമുടി വേണു, ലക്ഷ്മി, മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ പാട്ടുകൾ വളരെ പ്രശസ്തമാണ്. സിനിമയിലെ രാമകഥ ഗാനലയം എന്ന പാട്ടുസീനിലെ തൻ്റെ തംപ്സ് അപ്പ് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

എന്തോ ഒന്ന് സംഭവിച്ചുപോയതാണ് ആ സീനെന്നും തനിക്ക് അതിൻ്റെ വാല്യൂസിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്നും അന്ന് ഷൂട്ട് ചെയ്യുമ്പോള്‍ ഒരുപാട് ആൾക്കാരുണ്ടായിരുന്നെന്നും ഉർവശി പറയുന്നു.

കോഴിക്കോട് ഒരു വീട്ടിലായിരുന്നു ഷൂട്ടിങ്ങെന്നും ലാലിനൊരു ഉറപ്പ് കൊടുക്കണം എങ്ങനെയാണ് ഒരു ഉറപ്പ് കൊടുക്കുന്നത്’ എന്നും സിബി മലയിൽ തന്നോട് പറഞ്ഞുവെന്നും ഉർവശി പറഞ്ഞു.

പാട്ടിനിടയിൽ നിന്നു പോകുന്നതാണ് സീനെന്നും പതറിപ്പോകാതിരിക്കാൻ വേണ്ടി നമ്മളൊരു ഉറപ്പ് കൊടുക്കണമെന്നും ഊമപ്പെണ്ണിന്റെ കല്ല്യാണമാണ് അവിടെ നടക്കുന്നത് തളര്‍ന്നുപോയാല്‍ പോയി അപ്പോള്‍ അതെല്ലാം വരണം അതിനുവേണ്ടി എന്താണ് ചെയ്യാന്‍ പറ്റുക എന്നാണ് സിബി മലയിൽ ചോദിച്ചതെന്നും ഉർവശി വ്യക്തമാക്കി.

സാധാരണ ഉറപ്പ് കൊടുക്കുന്നത് കൈ കൊണ്ട് കാണിച്ചിട്ടല്ലേയെന്നും അങ്ങനെ ചെയ്തുനോക്കിയാലോ എന്നുതാൻ ചോദിച്ചുവെന്നും ചെയ്തുനോക്കെന്നാണ് സിബി ചേട്ടൻ മറുപടി പറഞ്ഞതെന്നും ഉർവശി പറയുന്നു.

അങ്ങനെ ചെയ്തതതാണ് ആ സീനെന്നും അന്നൊന്നും ആരും ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ലെന്നും എന്നാൽ രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ് അതുംകൂടി ചേർത്തിട്ടാണെന്നും ഉർവശി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഉർവശി.

‘എന്തോ ഒന്ന് സംഭവിച്ചുപോയതാണ്. എനിക്കതിൻ്റെ വാല്യൂസിനെക്കുറിച്ച് ഒന്നുമറിയില്ല. കാരണം അന്ന് ഷൂട്ട് ചെയ്യുമ്പോള്‍ അത്യാവശ്യം ക്രൗഡ് ഉണ്ട് ആ വീട്ടില്‍. കോഴിക്കോട് ഒരു വീട്ടിലായിരുന്നു. പിന്നെ കല്ല്യാണ വീടുപോലെയായിരുന്നു. അപ്പോള്‍ അത്രയും പേരുമുണ്ട്. പെട്ടെന്നാണ് ഷോട്ട് പറഞ്ഞത്. സിബി ചേട്ടന്‍ പറഞ്ഞു ‘ലാലിനൊരു ഉറപ്പ് കൊടുക്കണം എങ്ങനെയാണ് ഒരു ഉറപ്പ് കൊടുക്കുന്നത്’ എന്ന്.

പാട്ടിനിടയ്ക്ക് പെട്ടെന്ന് നിര്‍ത്തി പോകുകയാണ്. അപ്പോള്‍ നമ്മളൊരു ഉറപ്പ് കൊടുക്കണം. കാരണം പതറിപ്പോകരുത്. നമ്മള്‍ ജയിച്ച് നില്‍ക്കരുത്. നല്ല കാര്യം ഒന്ന് നടന്നുകിട്ടണം. ഊമപ്പെണ്ണിന്റെ കല്ല്യാണമാണ് നടക്കുന്നത്. തളര്‍ന്നുപോയാല്‍ പോയി. അപ്പോള്‍ അതെല്ലാം വരണം അതിനുവേണ്ടി എന്താണ് ചെയ്യാന്‍ പറ്റുക – സിബി മലയിൽ ചോദിച്ചു.

സാധാരണ ഉറപ്പ് കൊടുക്കുന്നത് കൈ കൊണ്ട് കാണിച്ചിട്ടല്ലേ.അപ്പോള്‍ അതുപോലെ ചെയ്തുനോക്കിയാലോ എന്നാണ് ഞാന്‍ ചോദിച്ചത്.

‘ചെയ്തുനോക്ക്’ എന്നു സിബി ചേട്ടന്‍ പറഞ്ഞു. അങ്ങനെ അപ്പോള്‍ തോന്നിയപ്പോള്‍ ചെയ്തു അത്രയേ ഉള്ളു. അന്നൊന്നും ആരും വലുതായിട്ടൊന്നും അതിനെപ്പറ്റി പറഞ്ഞിട്ടില്ല. രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ് അതുംകൂടി ചേര്‍ത്തിട്ടാണ്,’ ഉർവശി പറയുന്നു.

Content Highlight: That scene in Bharatham happened, no one ever talked about it says Urvashi

We use cookies to give you the best possible experience. Learn more