| Thursday, 8th May 2025, 2:27 pm

എന്നെക്കുറിച്ച് ഏറ്റവും കൂടുതൽ കേൾക്കുന്നത് ആ കാര്യമാണ്, പണി നിർത്തിയാലോ എന്നുവരെ ചിന്തിച്ചിരുന്നു: പ്രിയ വാര്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ അർബാസ് ഖാനുമൊത്ത് പ്രിയ അഭിനയിച്ചിരുന്നുവെങ്കിലും കേസുകൾ കാരണം ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചെക്ക് എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിലും അജിത്തിൻ്റെ ഗുഡ് ബാഡ് അഗ്ലിയിലും അഭിനയിച്ചു. ഇപ്പോൾ തന്നെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ.

തന്നെക്കുറിച്ച് ഏറ്റവും കോമണ്‍ ആയിട്ട് താന്‍ കേള്‍ക്കുന്നത് ജാഡയാണ് എന്നുള്ള കാര്യമാണെന്നും പേഴ്‌സണലി തന്നെ ആള്‍ക്കാര്‍ മീറ്റ് ചെയ്യുമ്പോഴാണ് ‘പ്രിയ ഇങ്ങനെ ഒരാളായിരുന്നല്ലേ, ഞാന്‍ വിചാരിച്ചത് ഇങ്ങനെ ആയിരുന്നില്ല’ എന്ന് പറയുന്നതെന്നും പ്രിയ പറഞ്ഞു.

ഇത്തരം കാര്യങ്ങൾ തനിക്ക് സ്ഥിരം കിട്ടുന്നതാണെന്നും ഇതില്‍ നിന്നും ഒരു തിരിച്ചുവരവ് ഇല്ലേയെന്ന് ചിന്തിച്ചിരുന്നുവെന്നും പ്രിയ പറയുന്നു.

പണി നിര്‍ത്തിയാലോ എന്ന മനസുമായി നിൽക്കുമ്പോഴാണ് 4 Years സിനിമ സംഭവിക്കുന്നതെന്നും പ്രിയ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പ്രിയ

‘ഏറ്റവും കോമണ്‍ ആയിട്ട് ഞാന്‍ കേള്‍ക്കുന്നത് ജാഡയാണ് എന്നുള്ള കാര്യമാണ്. പേഴ്‌സണലി എന്നെ ആള്‍ക്കാര്‍ മീറ്റ് ചെയ്യുമ്പോഴാണ് ‘പ്രിയ ഇങ്ങനെ ഒരാളായിരുന്നല്ലേ, ഞാന്‍ വിചാരിച്ചത് ഇങ്ങനെ ആയിരുന്നില്ല’ എന്നാണ്. ഇതെനിക്ക് സ്ഥിരം കിട്ടുന്ന ഒരു കമന്റ് ആണ്. ഞാന്‍ പിന്നെ വിചാരിച്ചു ഇതില്‍ നിന്നും ഒരു തിരിച്ചുവരവ് ഇല്ല. നമുക്ക് പണി നിര്‍ത്തിയാലോ എന്നൊക്കെയുള്ള മനസുമായി ഇരിക്കുമ്പോഴാണ് 4 Years സംഭവിക്കുന്നത്,’ പ്രിയ പറയുന്നു.

Content Highlight: That’s what I hear the most about, I even thought about quitting my job: Priya Warrier

We use cookies to give you the best possible experience. Learn more