മലയാളത്തിലെ പ്രിയ നടൻമാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. എന്നാൽ പിന്നീട് ആസിഫ് അലി ചെയ്ത സിനിമകൾ പരാജയപ്പെടുന്ന അവസ്ഥയുണ്ടായി.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. ആസിഫിൻ്റെ പുതിയ ചിത്രം സർക്കീട്ട് ഇന്ന് ( വ്യാഴം ) പുറത്തിറങ്ങി. ആഭ്യന്തര കുറ്റവാളിയാണ് വരാനിരിക്കുന്ന സിനിമ. ഇപ്പോൾ ഇമോഷൻസിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
ലൊക്കേഷനില്‍ താന്‍ സൈലന്‍സ് പറയുന്നത് ശ്രദ്ധ വ്യതിചലിക്കുന്നത് കൊണ്ടാണെന്നും വളരെ പെട്ടെന്ന് തന്നെ തന്റെ ശ്രദ്ധ മാറുമെന്നും ആസിഫ് അലി പറയുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് തന്നെക്കൊണ്ട് ലൊക്കേഷനില്‍ ഉള്ള ഒരേയൊരു പ്രശ്‌നം അതാണെന്നും തനിക്ക് ലൊക്കേഷനില്‍ സൈലന്‍സ് വേണമെന്നും ആസിഫ് പറഞ്ഞു.
ഇമോഷന്‍ എന്ന് പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണെന്നും തനിക്ക് നല്ലൊരു സിനിമ കണ്ടുകഴിഞ്ഞാലോ അല്ലെങ്കില്‍ സിനിമയുടെ മൊമന്റ് കണ്ടുകഴിഞ്ഞാലോ അത് തന്നെ ടച്ച് ചെയ്യുമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ലൊക്കേഷലില്‍ ഞാന്‍ സൈലന്‍സ് പറയുന്നത് എന്റെ ശ്രദ്ധയുടെ പ്രശ്‌നമാണ്. ഞാന്‍ പെട്ടെന്ന് ശ്രദ്ധയില്‍ നിന്നും വ്യതിചലിക്കും. ഷോട്ട് എടുക്കുന്ന സമയത്ത് എന്നെക്കൊണ്ട് ലൊക്കേഷനില്‍ ഉള്ള ഒരേയൊരു പ്രശ്‌നം എനിക്ക് സൈലന്‍സ് വേണമെന്നുള്ളതാണ്. പിന്നെ ഇമോഷന്‍ എന്ന് പറഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയാണല്ലോ.
എനിക്ക് നല്ലൊരു സിനിമ കണ്ടുകഴിഞ്ഞാല്‍ സിനിമയിലെ നല്ല മൊമന്റ് കണ്ടുകഴിഞ്ഞാല്‍ എനിക്ക് ഭയങ്കരമായിട്ട് അത് ടച്ച് ചെയ്യും. ഇമോഷന്‍സ് പെട്ടെന്ന് കമ്യൂണിക്കേറ്റ് ആകുമല്ലോ,’ ആസിഫ് അലി പറയുന്നു.
Content Highlight: That’s the only problem I have in the location: Asif Ali