കല്പറ്റ: വയനാട് ദുരന്തബാധിധർക്കായി സർക്കാർ നിർമിച്ച വീടുകളിൽ വിള്ളൽ കണ്ടെന്ന വാർത്തയെ തുടർന്ന് ടൗൺഷിപ് സന്ദർശിച്ച് റവന്യൂ മന്ത്രി കെ രാജൻ.
സന്ദർശനത്തിന് ശേഷം ‘ആ നുണയും മായ്ചു കളഞ്ഞു’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
കല്പറ്റ: വയനാട് ദുരന്തബാധിധർക്കായി സർക്കാർ നിർമിച്ച വീടുകളിൽ വിള്ളൽ കണ്ടെന്ന വാർത്തയെ തുടർന്ന് ടൗൺഷിപ് സന്ദർശിച്ച് റവന്യൂ മന്ത്രി കെ രാജൻ.
സന്ദർശനത്തിന് ശേഷം ‘ആ നുണയും മായ്ചു കളഞ്ഞു’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
വീടുകളിൽ വിള്ളൽ കണ്ടു എന്ന വാദത്തെ തള്ളിയ അദ്ദേഹം മേൽക്കൂരയിൽ വെള്ളം കിനിയാൻ സാധ്യതയുള്ള ഇടങ്ങൾ തിരിച്ചറിയുന്നതിനുവേണ്ടി അടയാളപ്പെടുത്തിയതിനെയാണ് വിള്ളലായി ചിത്രീകരിച്ചതെന്ന് പറഞ്ഞു.
വീടുകളിൽ താമസം തുടങ്ങിയ ശേഷവും വിള്ളൽ കാണുകയാണെങ്കിൽ കാറുകാരായ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്നും അത് സർക്കാരിന്റെ ഗ്യാരണ്ടിയാണെന്നും വീടുസന്ദർശിച്ചവേളയിൽ കെ. രാജൻ പറഞ്ഞു.
മര്കചെയ്ത ഭാഗങ്ങൾ സാൻഡ്‌പേപ്പർ ഉപയോഗിച്ച് ഉരച്ച് നോക്കിയും നിർമ്മാണ രീതികൾ വിലയിരുത്തിയതിനും ശേഷമായിരുന്നു മന്ത്രി മടങ്ങിയത്.
അതേസമയം ഊരാളുങ്കൽ സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരും വിശദീകരണവുമായി രംഗത്തെത്തി. ഇപ്പോഴുള്ള പ്രശ്നങ്ങളിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും വീടിന്റെ സ്ട്രെക്ച്ചറിന് കൊഴപ്പമൊന്നുമില്ലെന്നുമായിരുന്നു വിശദീകരണം
ടൗൺഷിപ്പിലേക്കുള്ള പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ആ നുണയും മായ്ചു കളഞ്ഞു; വയനാട് ടൗൺഷിപ്പിൽ വീടിനു വിള്ളൽ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാർത്ത. ഇന്ന് അവിടെ നേരിട്ട് പോവുകയും വീട് മാധ്യമങ്ങളുടെ മുന്നിൽ വച്ച് തന്നെ പരിശോധിച്ചു. വെള്ളം കിനിയാൻ സാധ്യത ഉള്ള സ്ഥലം മാർക്കർ വച്ച് അടയാളപ്പെടുത്തിയതാണ്. വിള്ളൽ എന്ന് ചിത്രീകരിച്ചത്.
Content Highlight: That lie was also dispelled; Minister K Rajan visited houses in Wayanad Township