| Tuesday, 29th April 2025, 12:44 pm

ജയസൂര്യയുടെ ആ ഹിറ്റ് പാട്ട് വേറെയൊരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്: അഫ്‌സല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാഫി സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ സിനിമയാണ് പുലിവാൽ കല്ല്യാണം. ഇപ്പോൾ ചിത്രത്തിലെ പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര എന്നിവർ ചേർന്ന് പാടിയ ‘ആരു പറഞ്ഞു ആരു പറഞ്ഞു‘ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായകൻ അഫ്‌സല്‍.

ചിത്രത്തിലെ സംവിധായകനായ ഷാഫിക്ക് പാട്ടുകളെക്കുറിച്ച് നല്ല ജ്ഞാനമുണ്ടായിരുന്നെന്നും ആരു പറഞ്ഞു ആരു പറഞ്ഞു എന്ന പാട്ട് വേറെ ഏതൊ സിനിമയ്ക്ക് വേണ്ടിയാണ് ബേണി ഇഗ്നേഷ്യസ് ചെയ്തതെന്നും പക്ഷെ, ഷാഫി അതോർത്തെടുത്ത് പുലിവാല്‍ കല്ല്യാണത്തിലേക്ക് ആ പാട്ട് എടുക്കുകയായിരുന്നുവെന്നാണ് അഫ്‌സല്‍ പറയുന്നത്. അമൃത ടി. വിയിലെ ഓർമ്മയിൽ എന്നും ഷാഫി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഫ്‌സല്‍ .

‘ഷാഫിക്കക്ക് പാട്ടുകളെക്കുറിച്ച് നല്ല ജ്ഞാനമുണ്ട്. പുലിവാല്‍ കല്ല്യാണത്തിലെആരു പറഞ്ഞു ആരു പറഞ്ഞു‘ എന്ന പാട്ട് അതിനുമുമ്പ് വേറെ ഏതൊ സിനിമയ്ക്ക് വേണ്ടി ബേണി ഇഗ്നേഷ്യസ് ചെയ്ത പാട്ടാണ്. പക്ഷെ, ഷാഫിക്ക അതോര്‍ത്തെടുത്ത് പുലിവാല്‍ കല്ല്യാണത്തിലേക്ക് ആ പാട്ട് എടുക്കുകയായിരുന്നു,’ അഫ്‌സല്‍ പറയുന്നു.

പുലിവാൽ കല്ല്യാണം

ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ഹരിശ്രീ അശോകൻ, സലീം കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉദയകൃഷ്ണ, സിബി. കെ. തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് കൈതപ്രവും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസുമാണ്.

ഒ. പി ഉണ്ണികൃഷ്ണൻ, പി. എസ്. പ്രേമാനന്ദൻ എന്നിവരാണ് ചിത്രം നിർമിച്ചത്. പി. സുകുമാറാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത്. ഇപ്പോൾ പല ട്രോൾ മീമുകളിലും ചിത്രത്തിലെ സലീം കുമാർ അവതരിപ്പിച്ച മണവാളൻ എന്ന കഥാപാത്രത്തെ ഉപയോഗിക്കാറുണ്ട്.

Content Highlight: That hit song from Pulival Kalyanam was done for another movie: Afsal

We use cookies to give you the best possible experience. Learn more