| Friday, 4th July 2025, 9:46 am

സിനിമയിൽ പരീക്ഷണം നടത്തുന്നതിൽ മുന്നിൽ നിൽക്കുന്നത് ആ മഹാനടൻ; എന്തൊരു വെറൈറ്റിയിലാണ് തെരഞ്ഞെടുക്കുന്നത്: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. കിരീടം അടക്കം 50ലധികം സിനിമകൾ സംവിധാനം ചെയ്‌ത സിബി മലയിൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഇപ്പോഴുള്ള ഗോള്‍ഡന്‍ ഇറ എന്നുപറയുന്നതിന്റെ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയാണെന്നും അതിനെ നയിക്കുന്നതും മമ്മൂട്ടിയാണെന്നും സിബി മലയില്‍ പറയുന്നു. കോണ്‍ട്രാസ്റ്റ് ആയിട്ടുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങള്‍ നോക്കിയാല്‍ മനസിലാകുമെന്നും സംവിധായകന്‍ പറഞ്ഞു.

അതിന് മുമ്പ് ചെയ്ത ഒരു കഥാപാത്രത്തെയും മമ്മൂട്ടി റിപ്പീറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ഞെട്ടിപ്പിക്കുന്ന ക്യാരക്ടര്‍ സെലക്ഷനും പെര്‍ഫോമന്‍സും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷണങ്ങളിലൂടെ മലയാള സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി തന്നെയാണെന്നും ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് പലരും പുതുസംവിധായകരാണെന്നും സിബി മലയില്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോഴത്തെ ഗോള്‍ഡന്‍ ഇറ എന്നുപറയുന്നതിന്റെ മുന്നില്‍ നില്‍ക്കുന്നതും അതിനെ നയിക്കുന്നതും മമ്മൂട്ടിയാണ്. വളരെ കോണ്‍ട്രാസ്റ്റ് ആയിട്ടുള്ള കഥാപാത്രങ്ങളെ തപ്പിയെടുത്ത് ചെയ്യും. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി ചെയ്ത ക്യാരക്ടേഴ്‌സ് നോക്കിയാല്‍ മതി. അതിന് മുമ്പ് ചെയ്ത ഒരു കഥാപാത്രത്തെയും അയാള്‍ റിപ്പീറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.

പുഴു ആണെങ്കിലും റോഷാക്ക് ആണെങ്കിലും കണ്ണൂര്‍ സ്‌ക്വാഡ് പിന്നെ ഭ്രമയുഗം ലിജോയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നിങ്ങനെ പല സിനിമകള്‍ അയാൾ ചെയ്തു. എന്തൊരു വെറൈറ്റിയിലാണ് അയാള്‍ ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന ക്യാരക്ടര്‍ സെലക്ഷനും പെര്‍ഫോമന്‍സും അല്ലേ? അത്തരം പരീക്ഷണങ്ങളിലൂടെ ഇതിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ലീഡ് ചെയ്യുന്നത് മമ്മൂട്ടി തന്നെയാണ്. അതില്‍ പലരും പുതിയ തലമുറയിലെ സംവിധായകരാണ്,’ സിബി മലയില്‍ പറയുന്നു.

Content Highlight: That great actor is at the forefront of experimenting in cinema says Sibi Malayil

We use cookies to give you the best possible experience. Learn more