| Friday, 2nd May 2025, 7:42 pm

ആ മഹാനടൻ വരുമ്പോൾ ഒരു പ്രത്യേക ഓറയാണ്, എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും മൈൻഡ് ചെയ്യും: ഷൈജു അടിമാലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ വരുമ്പോൾ ഒരു പ്രത്യേക ഓറയാണെന്ന് പറയുകയാണ് നടൻ ഷൈജു അടിമാലി. അതൊരു പ്രത്യേക സുഖമാണെന്നും മോഹൻലാൽ എപ്പോഴും നമ്മളെ മൈൻഡ് ആക്കുമെന്നും എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കിലും തങ്ങൾ പോകുമ്പോൾ നോക്കുകയെങ്കിലും ചെയ്യുമെന്നും ഷൈജു അടിമാലി പറയുന്നു.

വേറെ ആരെങ്കിലുമൊക്കെയായിട്ട് ചർച്ച ചെയ്യുകയാണെങ്കിലോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ പോലും നമ്മളെ മൈൻഡ് ആക്കുമെന്നും നമ്മളെ ഒന്ന് നോക്കുകയെങ്കിലും ചെയ്യുമെന്നും ഷൈജു അടിമാലി പറഞ്ഞു.

അതുമതി തങ്ങൾക്ക് ഒരു ദിവസം പോകാനെന്നും ഷൈജു കൂട്ടിച്ചേർത്തു. ലൈഫ് നെറ്റ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാറ് വരുമ്പോള്‍ ഒരു പ്രത്യേക ഓറയാണ്. അതൊരു പ്രത്യേക സുഖമാണ്. സുഖം എന്നുപറഞ്ഞാല്‍ സാറ് നമ്മളെ മൈന്‍ഡ് ചെയ്യും. എത്ര ചെറിയ ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ പോലും സാറ് മെന്‍ഡ് ചെയ്യും. നമ്മള്‍ പോകുമ്പോള്‍ നമ്മളെ നോക്കുകയെങ്കിലും ചെയ്യും.

സാറ് ഇങ്ങനെ ഇരിക്കുകയാണ്. വേറെ ആള്‍ക്കാരുമായിട്ട് ചര്‍ച്ചയാണ്. ഡയറക്ടറുമായിട്ട് കഥ പറയുകയോ അല്ലെങ്കില്‍ വേറെയെന്തെങ്കിലും ഒക്കെയാണെങ്കിലും നമ്മള്‍ പോകുന്ന സമയത്ത് ജസ്റ്റ് ഒന്ന് നോക്കും. നമുക്ക് ആ ദിവസം അതുമതി,’ ഷൈജു അടിമാലി പറയുന്നു.

ഷൈജു അടിമാലിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് തുടരും. ചിത്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന് കെ. ആർ. സുനിലും, തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥയൊരുക്കിയത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്. ആഗോളകളക്ഷനിൽ 100 കോടി പിന്നിട്ടുകഴിഞ്ഞു തുടരും. വിദേശ ബോക്സ് ഓഫീസില്‍ നിന്നും 54 കോടിയാണ് ഒരാഴ്ച കൊണ്ട് സിനിമ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം.

വേഗത്തിൽ കേരള ബോക്സ് ഓഫീസിൽ നിന്നും 50 കോടി നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് തുടരും സിനിമ.

Content Highlight:  That great actor has a special aura, no matter how small an artist he is, he will be remembered: Shyju Adimali

We use cookies to give you the best possible experience. Learn more