| Friday, 4th July 2025, 11:26 am

ഒരു കംപ്ലീറ്റ് ആക്ടര്‍ ആ നടനാണ്; ശരീരം കൊണ്ടും മനസ് കൊണ്ടും അഭിനയിക്കും: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ എപ്പോഴും ഓർക്കാനിഷ്ടപ്പെടുന്ന കോമ്പോയാണ് മോഹൻലാലും ജഗതി ശ്രീകുമാറും. ഇവർ ഒരുമിച്ച് അഭിനയിച്ച സിനിമയിലെ കോമഡികൾ എല്ലാം നമ്മെ മനസ് തുറന്ന് ചിരിപ്പിക്കുന്നതായിരുന്നു. മിന്നാരം, യോദ്ധ, കിലുക്കം, ഹലോ, ഒളിമ്പ്യൻ അന്തോണി ആദം എന്നീചിത്രങ്ങൾ അതിന് ഉദാഹരണം മാത്രമാണ്. ഇപ്പോൾ ജഗതിയെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

എല്ലാവരും ജഗതി ശ്രീകുമാറിനെ മിസ് ചെയ്യുന്നുവെന്നും ഒരു ടോം ആന്റ് ജെറി പോലെയാണ് യോദ്ധ സിനിമയെന്നും അദ്ദേഹം പറയുന്നു.

ജഗതിക്കൊപ്പമുള്ള സിനിമകളെല്ലാം ടോം ആന്റ് ജെറി പോലെയാണെന്നും സിനിമയിൽ തങ്ങൾ എപ്പോഴും പരസ്പരം ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ചെയ്യുന്നതെനന്നും മോഹൻലാൽ പറയുന്നു.

സിനിമകളില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ വലിയ കോമഡിയാണെന്നും കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു ജഗതിയെന്നും നടൻ അഭിപ്രായപ്പെട്ടു. ശരീരം കൊണ്ടും മനസ് കൊണ്ടുമൊക്കെ അഭിനയിക്കുന്ന ഒരാളാണ് ജഗതിയെന്നും ഒരു കംപ്ലീറ്റ് ആക്ടര്‍ ജഗതി ശ്രീകുമാറാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും അദ്ദേഹത്തിനെ മിസ് ചെയ്യുന്നു. ഒരു ടോം ആന്റ് ജെറി പോലെയാണ് യോദ്ധ സിനിമ കാണേണ്ടത്. അദ്ദേഹത്തിനോടൊപ്പമുള്ള എന്റെ ഒരുപാട് സിനിമകള്‍ ഒരു ടോം ആന്റ് ജെറി പോലെയാണ്. അദ്ദേഹത്തിനെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍.

അല്ലെങ്കില്‍ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍. അതില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ വലിയ കോമഡിയാണ്. കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരു കംപ്ലീറ്റ് ആക്ടര്‍ അദ്ദേഹമാണ്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: That actor is a complete actor; he will act with his body and mind says Mohanlal

We use cookies to give you the best possible experience. Learn more