| Monday, 2nd June 2025, 4:52 pm

ആ ആക്ഷന്‍ സീന്‍ ലാലേട്ടന് ചെയ്യാന്‍ താത്പര്യമില്ലായിരുന്നു, ഞാന്‍ നിര്‍ബന്ധിച്ചു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചരിത്ര വിജയം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിന് പുറമെ സിനിമയില്‍ ശോഭന, ബിനു, പ്രകാശ് വര്‍മ എന്നിങ്ങനെ വന്‍താരനിര തന്നെ ഉണ്ടായിരുന്നു.

ഇപ്പോള്‍ മോഹന്‍ലാലിനെ വെച്ച് ഒരു ആക്ഷന്‍ സീനെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുകയാണ് തരുണ്‍ മൂര്‍ത്തി. ഫാനെടുത്ത് മോഹന്‍ലാല്‍ ഒരാളുടെ തലക്കടിക്കുന്ന ഒരു ആക്ഷന്‍ സീനെടുക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ഇത് മോഹന്‍ലാലിലോട് പറഞ്ഞപ്പോള്‍ അത് എങ്ങനെയാണ് കണ്‍വിന്‍സാകുക എന്ന് അദ്ദേഹം ചോദിച്ചുവെന്നും തരുണ്‍ പറയുന്നു.

സ്റ്റണ്ട് സില്‍വയും ഇതൊരു ട്രോള് മെറ്റീരിയല്‍ ആകുമെന്നാണ് പറഞ്ഞതെന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് കളിയാക്കാനായി ഒരു മെറ്റീരിയല്‍ ഇട്ടുകൊടുക്കുന്നതു പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും തരുണ്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ലാലേട്ടന്‍ ഒരുത്തനെ ഫാന്‍ എടുത്തിട്ട് തലക്കടിക്കുന്ന സീന്‍. ഞാന്‍ ഇതു പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. അതെങ്ങെനെയാ ഫാന്‍ എടുത്തിട്ടൊക്കെ തലക്കടിക്കുക. അതെങ്ങനെ കണ്‍വിന്‍സിങ്ങാകും എന്നൊക്കെ പുള്ളി ചോദിച്ചു. ഞാന്‍ പറഞ്ഞു അതൊന്നും കുഴപ്പമില്ലെന്ന്. ലാലേട്ടന്‍ കണ്‍വിന്‍സിങ് ആകുന്നില്ലായിരുന്നു. സ്റ്റണ്ട് സില്‍വ വന്നപ്പോഴേക്കും ഞാന്‍ പറഞ്ഞു എനിക്ക് ആ സീന്‍ മസ്റ്റാണെന്ന്.

നിങ്ങള്‍ എങ്ങനെയാണെന്ന് വെച്ചാല്‍ എനിക്കത് എടുത്തുരണം എന്ന് പറഞ്ഞു. സില്‍വ വന്നിട്ട് എന്റെയടുത്ത് എങ്ങനെയാ സാര്‍ ഇത് ചെയ്യുക എന്ന് പറഞ്ഞു. ഇതൊരു ട്രോളായി പോകും സാര്‍. ഇപ്പോഴത്തെ കുട്ടികള്‍ക്ക് നമ്മള്‍ വെറുതെ കളിയാക്കാനായിട്ട് ഇട്ട് കൊടുക്കുന്ന ഒരു എലമെന്റ് ആയി പോകുമെന്നൊക്കെ പറഞ്ഞു. ഫാന്‍ സീക്വന്‍സെടുക്കാന്‍ വേണ്ടി വരുമ്പോഴത്തേക്കും ലാലേട്ടന്‍ നിനക്കു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്, നിങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു. തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Tharun Moorthy says that he wanted to shoot an action scene with Mohanlal.

We use cookies to give you the best possible experience. Learn more