| Monday, 12th May 2025, 5:48 pm

തുടരും കണ്ട് ഫഹദ് വിളിച്ചു, എന്റെ ഷോ സ്റ്റീലര്‍ ആ നടനാണെന്നാണ് അദ്ദേഹം പറഞ്ഞത്: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ പുതിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസ് വേട്ട നടത്തി മുന്നേറുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം 95 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി.

മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്ക് പുറമെ പ്രകാശ് വര്‍മ, ബിനു പപ്പു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ബിനു പപ്പു ചിത്രത്തിന്റെ കോ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തുടരും കണ്ട് ഫഹദ് ഫാസില്‍ തന്നെ വിളിച്ചുവെന്നും ബിനു പപ്പുവിന്റെ പ്രകടനം സിനിമയില്‍ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

തുടരും കണ്ട് ഫഹദ് വിളിച്ചിരുന്നുവെന്നും ബിനു പപ്പുവിന്റ പ്രകടനം തനിക്ക് ഏറെ ഇഷ്ടമായെന്ന് പറഞ്ഞുവെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. മോഹല്‍ലാലിന്റെയും മറ്റ് എല്ലാ അഭിനേതാക്കളുടെയും പെര്‍ഫോമന്‍സ് നന്നായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് ബിനു പപ്പുവിന്റെ പ്രകടനമാണെന്ന് ഫഹദ് പറഞ്ഞുവെന്നുും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ കണ്ട് ഫഹദ് വിളിച്ചു പറഞ്ഞു. ‘എന്തൊരു ഗംഭീരമായിട്ടാണ് ബിനു ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്’ എന്ന് ഫഹദ് പറഞ്ഞു. ലാലേട്ടനും, പ്രകാശ് വര്‍മയുമൊക്കെ തന്നെ മനോഹരമായി ചെയ്തിട്ടുണ്ട്. എങ്കില്‍ പോലും എന്നെ അത്ഭുതപ്പെടുത്തിയത് ബിനുവിന്റെ കഥാപാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

മലയാളികള്‍ക്ക് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014 ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്.

Content Highlight: Tharun Moorthy said that Fahadh called him and said that he liked Binu Pappu’s performance in thudarum.

We use cookies to give you the best possible experience. Learn more