തുടരും എന്ന ചിത്രത്തിലെ ചില പ്രത്യേക സീനുകള്‍ക്കായി നടന്‍ മോഹന്‍ലാലിനോട് താന്‍ ആവശ്യപ്പെട്ട ചില കാര്യങ്ങളെ കുറിച്ചും ചില റഫറന്‍സുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
ചിത്രത്തിലെ ഒരു പ്രത്യേക സീന് വേണ്ടി പവിത്രം സിനിമയിലെ ഒരു സീനായിരുന്നു റഫറന്‍സായി പറഞ്ഞതെന്നും എന്നാല്‍ അതിനോടുള്ള ലാലേട്ടന്റെ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും തരുണ്‍ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.
‘ ചില ഫീഡിങ്‌സുകള്‍ ഉണ്ടാകാറുണ്ട്. കൈ ഒടിക്കുമ്പോഴുള്ള ലാലേട്ടന്റെ ഒരു ചിരിയുണ്ട്. ഞാന്‍ ഒരു പത്ത് ദിവസം മുന്‍പ് ലാലേട്ടാ നമ്മള്‍ ഇങ്ങനെ കമ്പത്തേക്ക് പോകുമ്പോള്‍ ഇങ്ങനെ ഒരു സംഭവം പ്ലാന്‍ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞത് ഈ പവിത്രത്തിലൊക്കെ ലാലേട്ടന്‍ ചവയ്ക്കുന്നതുപോലൊരു മാനറിസം പിടിച്ചിട്ടുണ്ട്. അതേ പോലൊരു സംഗതിയായിരുന്നു. കാരണം അയാളുടെ പിടിവിട്ടിട്ടുണ്ട്. മെന്റലി അയാള്‍ സറ്റേബിള്‍ അല്ല. ആ സിറ്റുവേഷനില്‍ അയാള്‍ എന്തെങ്കിലുമൊക്കെ ചെയ്യുമായിരിക്കില്ലേ എന്നായിരുന്നു.
അപ്പോള്‍ ലിറ്ററലി ലാലേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചിട്ട് മോനെ, എനിക്ക് അങ്ങനെ ഒന്നും ചെയ്യാന്‍ അറിയില്ല, എന്നോട് അങ്ങനെയൊക്കെ പറഞ്ഞാല്‍ ഞാന്‍ പേടിച്ചുപോകുമെന്ന് പറഞ്ഞു.
ആ സമയം ആകുമ്പോള്‍ ദൈവം നമുക്ക് എന്തെങ്കിലും കൊണ്ട് തരും. അപ്പോള്‍ നമുക്ക് അങ്ങനെ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. അല്ല ലാലേട്ടാ നമുക്കീ പവിത്രത്തിലൊക്കെ എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ അങ്ങനെയൊന്നും നമ്മള്‍ ചിന്തിക്കുകയേ വേണ്ട, അത് ആ സമയം ആകുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്ന് ഒരു ഐറ്റം കിട്ടും. അത് വെച്ച് നമുക്ക് ചെയ്യാമെന്ന് പറഞ്ഞു.
പുള്ളി അത് പ്രിപ്പയര്‍ ആകുന്നുണ്ടോ എന്ന് പറഞ്ഞാല്‍ ഉണ്ട്. ഇതിലൊരു ഇളരാജ പാട്ടിന്റെ ചില കാര്യങ്ങളുണ്ട്. ഏതൊക്കെ ഇളയരാജ പാട്ടുകള്‍ യൂസ് ചെയ്യാമെന്ന് ചോദിച്ചു. റൈറ്റ്‌സിന്റെ ചില പ്രശ്‌നമുണ്ടെന്നും ഇന്ന ഇന്ന പാട്ടുകളാണ് ചോദിച്ചിരിക്കുന്നത് എന്നും പറഞ്ഞു.
അണ്‍ കോണ്‍ഷ്യസ്‌ലി ആയിട്ട് അല്ലെങ്കില്‍ അണ്‍ സ്റ്റേബിള്‍ ആകുന്ന സമയം ഇയാള്‍ ഇളയരാജ പാട്ടുകള്‍ പാടുമായിരിക്കുമല്ലേ എന്ന് ലാലേട്ടന്‍ ചോദിച്ചു. സാര്‍, അത് റൈറ്റ്‌സിന്റെ പ്രശ്‌നമാണ്. ഏതെങ്കിലും പാട്ട് പാടിയാല്‍ നമ്മുടെ കയ്യില്‍ നിന്ന് പോകും എന്ന് പറഞ്ഞു.
ഓ… അങ്ങനെ റൈറ്റ്‌സിന്റെ പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. കമ്പത്തിലെ സീന്‍ എടുക്കുന്നതിന്റെ മുന്‍പും അത് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് ഒരുപക്ഷേ തോന്നിയത് ഈ കഥാപാത്രം മൂളുന്നത് ഇളയരാജ പാട്ടുകളായിരിക്കും. റൂമിലേക്ക് നടക്കുമ്പോഴൊക്കെ.
നമുക്ക് ഇളയരാജ പാട്ട് പിടിച്ചാലോ എന്ന് ചോദിച്ചപ്പോള്‍. സാര്‍ അത് നമ്മുടെ കയ്യില്‍ നില്‍ക്കില്ല. ഏത് വഴിക്ക് വേണമെങ്കിലും കയറിപ്പോകാം. അങ്ങനെ ഒന്ന് രണ്ടെണ്ണം കട്ടായിട്ടുണ്ടുണ്ട്.
നമ്മള്‍ വിചാരിക്കാത്ത രീതിയില്‍ ലോക്ക് വന്നാല്‍ ബുദ്ധിമുട്ടാകുമല്ലോ എന്ന് ചോദിച്ചു. അങ്ങനെയാണ് വേറൊരു തരത്തില്‍ അത് മാറ്റിയത്,’തരുണ്‍ പറഞ്ഞു.
Content Highlight: Tharun Moorthy about Pavithram Movie Reference and Thudarum Movie