| Saturday, 7th June 2025, 5:31 pm

സിനിമ തിയേറ്ററില്‍ വിജയിച്ചോ എന്ന് എനിക്കറിയില്ല; പക്ഷേ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആ മലയാള സിനിമയിലേതാണ്: തലൈവാസല്‍ വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലും മലയാളത്തിലും ഒരുപോലെ പ്രശസ്തനായ നടനാണ് തലൈവാസല്‍ വിജയ്. അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം. 1992ല്‍ തലൈവാസല്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.ആ സിനിമയിലൂടെ അദ്ദേഹം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ തലൈവാസല്‍ വിജയ് എന്ന് അറിയപ്പെടാന്‍ തുടങ്ങി.

2000ത്തില്‍ കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 30 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ വിജയ് വിവിധ ഭാഷകളിലായി 270ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. മലയാളത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സിനിമകളുണ്ടെന്നും മേല്‍വിലാസം,യുഗപുരുഷന്‍, ഹീറോ എന്നീ സിനിമകള്‍ തനിക്ക് ഇഷ്ടമാമെന്നും തലൈവാസല്‍ വിജയ് പറയുന്നു. കര്‍മയോഗി എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്ന് തനിക്കറിയല്ലെന്നും എന്നാല്‍ ആ സിനിമയിലെ തന്റെ കഥാപാത്രം തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു വിജയ്.

‘മലയാളത്തില്‍ എനിക്കിഷ്ടപ്പെട്ട കുറെ സിനിമകളുണ്ട്. മേല്‍വിലാസം, യുഗപുരുഷന്‍, ഹീറോ ഇതൊക്കെ എനിക്ക് ഇഷ്ടമാണ്. കര്‍മയോഗി എന്ന ചിത്രത്തിലെ എന്റെ ആ കഥാപാത്രം എനിക്ക് വളരെ ഇഷ്ടമായിരുന്നു. ആ സിനിമ തിയേറ്ററില്‍ വിജയിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ അതിലെ എന്റെ കഥാപാത്രം എനിക്ക് നല്ല ഇഷ്ടമാണ്,’ തലൈവാസല്‍ വിജയ് പറഞ്ഞു.

Content Highlight: Thalaivasal vijay  about his favorite characters in Malayalam movies


We use cookies to give you the best possible experience. Learn more