| Sunday, 15th June 2025, 8:34 am

സത്യത്തില്‍ ശ്രീനാരായണഗുരു ആരായിരുന്നുവെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു: തലൈവാസല്‍ വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലും മലയാളത്തിലും ഒരുപോലെ പ്രശസ്തനായ നടനാണ് തലൈവാസല്‍ വിജയ്.1992ല്‍ തലൈവാസല്‍ എന്ന ചിത്രത്തിലൂടെയാണ് വിജയ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആ സിനിമയിലൂടെ അദ്ദേഹം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ തലൈവാസല്‍ വിജയ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. പിന്നീട്  നിരവധി മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തില്‍ താന്‍ ചെയ്ത പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് തലൈവാസല്‍ വിജയ്.

മലയാളത്തില്‍ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് യുഗപുരുഷനും മേല്‍വിലാസവുമാണെന്ന് തലൈവാസല്‍ വിജയ് പറയുന്നു. യുഗപുരുഷനില്‍ ശ്രീനാരായണ ഗുരുവിന്റെ വേഷം ചെയ്യണമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും മനസിലായില്ലെന്നും ശ്രീനാരായണ ഗുരു ആരാണെന്ന് സത്യത്തില്‍ അപ്പോള്‍ തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സംവിധായകന്‍ സുകുമാരനാണ് ഗുരുവിനെപ്പറ്റി കുറച്ചുകാര്യങ്ങള്‍ പറഞ്ഞ് തന്നതെന്നും വിജയ് പറയുന്നു. കുറെ മീറ്റിങ്ങുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഒരു ദിവസം തന്നോട് ഗുരുവിന്റെ വേഷം ധരിക്കാന്‍ അദ്ദേഹം പറഞ്ഞുവെന്നും തലൈവാസല്‍ വിജയ് കൂട്ടിച്ചേര്‍ത്തു. മേക്കപ്പിനുശേഷം പുറത്തു വന്നപ്പോള്‍ എല്ലാവരും താന്‍ ശരിക്കും നാരായണഗുരുവായെന്ന് പറഞ്ഞുവെന്നും മമ്മൂട്ടി തന്നെ കണ്ടതും അതുതന്നെ പറഞ്ഞതാണ് ഏറ്റവും വലിയ ആത്മവിശ്വാസമേകിയതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു തലൈവാസല്‍ വിജയ്

‘മലയാളത്തില്‍ അഭിനയിച്ചതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് സിനിമകള്‍ യുഗപുരുഷനും മേല്‍വിലാസവുമാണ്. യുഗപുരുഷന്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വേഷം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായില്ല. ശ്രീനാരായണഗുരു ആരാണെന്ന് സത്യത്തില്‍ എനിക്കറിയില്ലായിരുന്നു. ഇന്നത്തെപ്പോലെ അന്ന് ഗൂഗിള്‍ സെര്‍ച്ചുചെയ്ത് ഗുരുവിനെപ്പറ്റി പഠിക്കാനൊന്നും പറ്റുമായിരുന്നില്ലല്ലോ.

സിനിമയുടെ സംവിധായകനായ സുകുമാരന്‍ സാറാണ് ഗുരുവിനെപ്പറ്റി കുറച്ചുകാര്യങ്ങള്‍ പറഞ്ഞുതന്നത്. കുറെ മീറ്റിങ്ങുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഒരു ദിവസം എന്നോട് ഗുരുവിന്റെ വേഷം ധരിക്കാന്‍ അദ്ദേഹം പറഞ്ഞു. പട്ടണം റഷീദിന്റെ മേക്കപ്പിനുശേഷം പുറത്തു വന്നപ്പോള്‍ എല്ലാവരും പറഞ്ഞു, ഞാന്‍ ശരിക്കും നാരായണഗുരുവായെന്ന്.

മമ്മൂട്ടിസാര്‍ എന്നെ കണ്ടതും അതുതന്നെ പറഞ്ഞതാണ് ഏറ്റവും വലിയ ആത്മവിശ്വാസമേകിയത്. സുരേഷ് ഗോപിയോടൊത്തുചെയ്ത മേല്‍വിലാസം എന്ന സിനിമയിലെ അനുഭവവും അവിസ്മരണീയമായിരുന്നു. ഒരു കോടതിമുറിയിലാണ് അതിലെ ക്ലൈമാക്സ് സീന്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. പട്ടാളക്കാരന്റെ ഫുള്‍ യൂണിഫോം ധരിച്ച് ആ സിനിമയില്‍ അഭിനയിച്ച നിമിഷങ്ങള്‍ എനിക്ക് ജീവിതത്തില്‍ മറക്കാനാകാത്തതാണ്,’ തലൈവാസല്‍ വിജയ് പറയുന്നു.

Content Highlight: Thalaivaasal Vijay  says that his favorite roles in Malayalam are Yugapurushan and Melvilasam 

We use cookies to give you the best possible experience. Learn more