സീഡ് ചെയ്യാത്ത താരങ്ങളായി ഇറങ്ങി; തിരിച്ചുകയറിയത് ചരിത്രവുമായി; ബാഡ്മിന്റണില്‍ റെക്കോഡ് നേട്ടവുമായി സാത്വിക്-ചിരാഗ് സഖ്യം
Badminton
സീഡ് ചെയ്യാത്ത താരങ്ങളായി ഇറങ്ങി; തിരിച്ചുകയറിയത് ചരിത്രവുമായി; ബാഡ്മിന്റണില്‍ റെക്കോഡ് നേട്ടവുമായി സാത്വിക്-ചിരാഗ് സഖ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th August 2019, 4:56 pm

ബാങ്കോക്ക്: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ചരിത്രം കുറിച്ചു. ബി.ഡബ്ലു.എഫ് സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡിയെന്ന റെക്കോഡ് നേടിയിരിക്കുകയാണ് ഇവര്‍. തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണിലാണ് ഇവര്‍ കിരീടം നേടിയത്.

ഫൈനലില്‍ ലോക ചാമ്പ്യന്മാരും ലോക രണ്ടാം റാങ്കുകാരുമായ ചൈനയുടെ ലി യുന്‍ ഹ്യു-ല്യു യു ചെന്‍ സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി അട്ടിമറിച്ചത്.

സീഡ് ചെയ്യാത്ത താരങ്ങളായാണ് ഇരുവരും ഇവിടെ കളിക്കാനിറങ്ങിയത്.

ഒരു ഗെയിം നഷ്ടപ്പെട്ടശേഷം ഉജ്ജ്വലമായി തിരിച്ചുവന്നാണ് ലോക റാങ്കിങ്ങില്‍ 16-ാം സീഡായ ഇവര്‍ കിരീടം നേടിയത്. സ്‌കോര്‍: 21-19, 18-21, 21-18. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്നു.

2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാക്കളായ ഇവരുടെ ഈ സീസണിലെ ആദ്യ ഫൈനലായിരുന്നു ഇന്നത്തേത്.