ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ 583 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ഇരട്ട സെഞ്ച്വറി നേടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് ഗില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുരോയത്. നേരിട്ട 311 പന്തില്‍ നിന്നാണ് ക്യാപ്റ്റന്‍ തന്റെ റെഡ് ബോള്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. മാത്രമല്ല കളം വിടുമ്പോള്‍ 387 പന്തില്‍ നിന്ന് 30 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 269 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്.
ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് ഗില്‍. മാത്രമല്ല ഈ ലിസ്റ്റില്‍ വിരാട് കോഹ്ലിക്കും എം.എസ്. ധോണിക്കും സാധിക്കാത്ത മറ്റൊരു നേട്ടവും ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് ഗില്ലിന് സാധിച്ചത്.
ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍, സ്‌കോര്‍, എതിരാളി, വര്‍ഷം
ശുഭ്മന്‍ ഗില്‍ – 269 – ഇംഗ്ലണ്ട് – 2025
വിരാട് കോഹ്‌ലി – 254* – സൗത്ത് ആഫ്രിക്ക – 2019
വിരാട് കോഹ്‌ലി – 243 – ശ്രീലങ്ക – 2017
വിരാട് കോഹ്‌ലി – 235 – ഇംഗ്ലണ്ട് – 2016
എം.എസ്. ധോണി – 224 – ഓസ്‌ട്രേലിയ – 2013
🚨 𝗠𝗶𝗹𝗲𝘀𝘁𝗼𝗻𝗲 𝗔𝗹𝗲𝗿𝘁 🚨
Highest Score for a #TeamIndia captain in an innings of a Test match 🔝
മാത്രമല്ല മത്സരത്തില്‍ ഏഴാമനായി ഇറങ്ങിയ ജഡേജ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ട് നേടിയാണ് പുറത്തായത്. 137 പന്തില്‍ 10 ഫോറും ഒരു സിക്സറും ഉള്‍പ്പടെ 89 റണ്‍സ് നേടിയാണ് താരം ജോഷ് ടംഗിന് ഇരയായി മടങ്ങിയത്. ശേഷം ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദര്‍ 103 പന്തില്‍ 42 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സ് നേടിയാണ് മടങ്ങിയത്. കെ.എല്‍. രാഹുല്‍ രണ്ട് റണ്‍സിനും കരണ്‍ നായര്‍ 31 റണ്‍സിനും പുറത്തായി. പ്രതീക്ഷ നിലനിര്‍ത്താതെ പന്ത് 25 റണ്‍സിനും അവസരം മുതലാക്കാന്‍ സാധിക്കാതെ നിതീഷ് കുമാര്‍ റെഡ്ഡി ഒരു റണ്‍സിനും വിക്കറ്റ് നഷ്ടപ്പെടുത്തി. രാഹുലിന്റേയും റെഡ്ഡിയുടേയും വിക്കറ്റ് വീഴ്ത്തിയത് ക്രിസ് വോക്സാണ്. ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റും നേടി. ബ്രൈഡന്‍ കാഴ്സ്, ബെന്‍ സ്റ്റോക്സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.