ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു
Trending
ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു
നിഷാന. വി.വി
Thursday, 26th March 2026, 12:55 pm

ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം ദി ടെലഗ്രാഫ് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്.

ഇസ്രഈലുമായുള്ള യുദ്ധത്തിനിടയില്‍ ലെബനാനിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഹിസ്ബുല്ലയ്ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ചായിരുന്നു ലേഖനം.

ഈ മാസം ആദ്യം ആരംഭിച്ച ഹിസ്ബുല്ലയ്‌ക്കെതിരായ ഇസ്രഈലിന്റെ സൈനിക ആക്രമണത്തില്‍ 880 ലധികം ആളുകള്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച ലേഖനം പ്രസിദ്ധീകരിച്ചത്.

2013 നും 2017നും ഇടയില്‍ ഐ.എസിന്റെ ആക്രമണങ്ങളില്‍ നിന്ന് ലെബനാന്‍ സായുധ സേനയായ ഹിസ്ബുല്ല റാസ് ബെല്‍ബാക്കിലെ ക്രിസ്ത്യന്‍ നിവാസികളെ പ്രതിരോധിച്ചുവെന്നും ഇത് അവരും സേനയുമായുള്ള ബന്ധം ശക്തമാകാന്‍ കാരണമായെന്നും ലേഖനം പറയുന്നു.

കൊവിഡ്-19 സമയത്ത് പ്രദേശവാസികള്‍ക്ക് ഹിസ്ബുല്ല വൈദ്യസഹായവും വൈദ്യുത ജനറേറ്ററുകളും ക്രിസ്മസ് ട്രീകളും അടക്കം നല്‍കിയതായും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രഈല്‍ തങ്ങളുടെ ആദ്യത്തെ ശത്രുവാണെന്നും ഹിസ്ബുല്ല സുഹൃത്താണെന്നും പ്രദേശത്തിന്റെ തലവനായ റിഫിയത്ത് നസ്രല്ല ദി ടെലഗ്രഫിനോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

‘ഹിസ്ബുല്ല കുട്ടികളെ തിന്നുന്ന എപ്സ്റ്റീന്‍ ജനതയ്‌ക്കെതിരെ പോരാടുന്നുണ്ട്,’ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു മുസ്‌ലിം അഭയാര്‍ത്ഥി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇസ്രഈലിന്റെയോ ലെബനന്‍ സര്‍ക്കാരിന്റയോ ഹിസ്ബുല്ലയുടെയോ ഒരഭിപ്രായവും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

‘ക്രിസ്ത്യാനികളും ഹിസ്ബുല്ലയും എപ്സ്റ്റിന്‍ സാമ്രാജ്യത്തിനെതിരെ ഒന്നിക്കുന്നു’ എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്.

എന്നാല്‍ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതും ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ഊഷ്മളമായ ബന്ധവും കാണിക്കുന്നതിനാലാണ് ലേഖനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലേഖനത്തില്‍ പറയുന്നത് തെറ്റായ വിവരങ്ങളാണെന്നായിരുന്നു ലേഖനത്തിനെതിരെ രംഗത്തെത്തിയവരുടെ വാദം. ഇതോടെ 24 മണിക്കൂര്‍ കൊണ്ട് ലേഖനം പിന്‍വലിക്കുകയായിരുന്നു.

Content Highlight: Telegraph article claims Lebanon’s Christian locals support Hezbollah; retracted within 24 hours after controversy

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.