സംസ്ഥാന ബജ്‌റംഗ്ദള്‍ നേതാവ് ശിവ രാമലുവിന്റെതാണ് നിര്‍ദേശം. ജാതാര നടക്കുന്ന സമയത്ത് ഒരു മിനി കുംഭമേള നടത്തുമെന്നും രാമലു പറഞ്ഞു.
ഹിന്ദുക്കളല്ലാാത്ത കച്ചവടക്കാര്‍ അവരുടെ സ്റ്റാളുകള്‍ സ്ഥാപിക്കരുതെന്നും കണ്‍വെയര്‍ മുന്നറിയിപ്പ് നല്‍കി.
‘ഹിന്ദുക്കളല്ലാത്ത കച്ചവടക്കാരില്‍ നിന്ന് ദേവി പ്രസാദം വാങ്ങരുതെന്ന് ഞാന്‍ ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. അത്തരം വഴിപാടുകള്‍ അസാധുവായിരിക്കും,’ ശിവ രാമലു പറഞ്ഞു.
തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഗോത്രവര്‍ഗ ഉത്സവമാണ് ജതാര. സമ്മക്ക, സരളമ്മ എന്നീ രണ്ട് വനദേവതകളെ ആദരിക്കുന്നതിനായാണ് ഉത്സവം നടത്തുന്നത്.
ഇന്ത്യയിലുടനീളമുള്ള ലക്ഷകണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന ജതാരയെ സംസ്ഥാന സര്‍ക്കാര്‍ ഒരു സംസ്ഥാന ഉത്സവമായി അംഗീകരിച്ചിട്ടുണ്ട്.
ബങ്കാരം എന്ന് വിളിക്കപ്പെടുന്ന ശര്‍ക്കരയാണ് ദേവിക്ക് പ്രസാദമായി സമര്‍പ്പിക്കുന്നത്. ജനുവരി 28 മുതല്‍ 31 വരെ മുലുഗു ജില്ലയിലാണ് ഈ വര്‍ഷത്തെ ഗോത്രാത്സവം നടക്കുന്നത്.
Content Highlight: Telangana Jatara; Don’t buy items from stalls of other religions: Bajrang Dal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.