മാതാപിതാക്കളെ അവഗണിക്കുന്ന കുട്ടികളെ തിരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്തിന് ഇത്തരമൊരു നിയമം നടപ്പിലാക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും റെഡ്ഡി പറഞ്ഞു.
മാതാപിതാക്കളെ അവഗണിക്കുന്നവര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാപിതാക്കളുടെ പരിചരണത്തിലും പരിപാലനത്തിലും ജീവനക്കാരുടെ ബാധ്യതകള്‍ നിയമനിര്‍മ്മാണം വ്യക്തമായി നിര്‍വചിക്കുന്നു.
ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, സാമ്പത്തിക സുരക്ഷ തുടങ്ങിയ വയോജന ക്ഷേമത്തിന്റെ അവശ്യ വശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇത് നിര്‍ബന്ധമാക്കുന്നുണ്ട്.
കുട്ടികളില്‍ നിന്ന് ജീവനാംശം തേടാനുള്ള അധികാരവും ബില്ല് മാതാപിതാക്കള്‍ നല്‍കുന്നുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.