പാട്‌ന: കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേറിയതിനു പിന്നാലെ ഗവര്‍ണറെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയു രൂക്ഷമായി വിമര്‍ശിച്ച് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. രാജ്യത്ത് സ്വേച്ഛാധിപത്യമാണ് നടമാടുന്നതെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
” ബി.ജെ.പി എങ്ങനെയാണ് ഭൂരിപക്ഷം തെളിയിക്കുക? അമിത് ഷായുടെ മുന്നില്‍ ആകെ ഒരു ഫോര്‍മുലയൊള്ളൂ… കുതിരക്കച്ചവടം അല്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിനേയോ സി.ബി.ഐയോ വിട്ട് പേടിപ്പിക്കുക.”
ALSO READ: കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന്റെ പൊലീസ് കാവല്‍ പിന്‍വലിച്ച് യെദ്യൂരപ്പ
ഇനിയും നമ്മളെല്ലാം ഒരുമിച്ചുനിന്നെങ്കില്‍ ആപത്താണെന്നും ഇന്നലെ ബീഹാറായിരുന്നെങ്കില്‍ ഇന്ന് കര്‍ണാടക, നാളെ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗോവയ്ക്ക് പിന്നാലെ ബിഹാറിലും സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ആര്‍.ജെ.ഡി രംഗത്തെത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന സാധ്യതയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സാഹചര്യത്തിലാണ് തേജസ്വി യാദവ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരുമായി ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് ആര്‍.ജെ.ഡി.
2015ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും (ജെ.ഡി.യു) കോണ്‍ഗ്രസും ചേര്‍ന്ന “മഹാസഖ്യ”മാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍, 2017 ജൂലൈയില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരണം തുടരുകയായിരുന്നു. 243 അംഗ അസംബ്ലിയില്‍ ഭരണകക്ഷിക്ക് 131 സീറ്റുണ്ട്. കേവലഭൂരിപക്ഷത്തിന് ഇവിടെ 122 സീറ്റുകളാണ് ആവശ്യം.
എന്നാല്‍, കര്‍ണാടകയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ ക്ഷണിക്കാതെ ഗവര്‍ണര്‍ വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍, തങ്ങളെയും സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തേജസ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കാണാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ബിഹാറില്‍ 70 സീറ്റോടെ രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി (53), കോണ്‍ഗ്രസ് (27) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.
WATCH THIS VIDEO: