| Thursday, 12th June 2025, 2:13 pm

അമ്മയുടെ തലയണമന്ത്രവും അച്ഛന്റെ ആ സിനിമയിലെ റോളുമാണ് എനിക്ക് ഏറ്റവും ഇഷ്ടം: തേജ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉര്‍വശിയുടെയും മനോജ് കെ.ജയന്റെയും സിനിമകളില്‍ തന്റെ പ്രിയപ്പെട്ട സിനമകളെ കുറിച്ച് സംസാരിക്കുകയാണ് മകള്‍ തേജ ലക്ഷ്മി.

ഉര്‍വശിയുടെ ഒരുപാട് സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ തനിക്ക് കൂടുതല്‍ ഇഷ്ടമുള്ള സിനിമകള്‍ തലയണമന്ത്രവുംമിഥുനവുമാണെന്നും തേജ ലക്ഷ്മി പറയുന്നു. അതുപോലെ അമ്മയുടെ കളിപ്പാട്ടം, മുന്താനൈ മുടിച്ച് എന്നീ ചിത്രങ്ങളും വളരെ പ്രിയപ്പെട്ട സിനിമകളാണെന്നും അവര്‍ പറഞ്ഞു. താന്‍ കണ്ടുവളര്‍ന്നത് ഈ ചിത്രങ്ങള്‍ എല്ലാമാണെന്നും ഹൃദയത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് ഇവയെല്ലാം എന്നും തേജ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടം അനന്തഭദ്രമാണെന്നും ഒരുപോലെ പേടിപ്പിക്കുകയും ‘ഇത് തന്റെ അച്ഛനാണ്’എന്ന ഫീലും തന്ന ചിത്രമായിരുന്നു അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനോജ് കെ.ജയന്റെ ചമയം സല്ലാപം, സീനീയേഴ്‌സ് തുടങ്ങിയ സിനിമകളും തനിക്ക് ഏറെ ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു.

‘എനിക്കിഷ്ടപ്പെട്ട അമ്മയുടെ സിനിമകള്‍ ഒരുപാടുണ്ട്. പക്ഷേ എന്റെ പേര്‍സണല്‍ ഫേവറിറ്റ്‌സ് എന്ന് പറയുന്നത്, മിഥുനം, തലയണമന്ത്രം, കളിപ്പാട്ടം അതുപോലെ മുന്താണൈ മുടിച്ച് ഒക്കെയാണ്. ചെറുപ്പത്തില്‍ കണ്ട് വളര്‍ന്ന സിനിമയൊക്കെ ഇതാണ്. അതുപോലെ എന്റെ ഹൃദയത്തോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന സിനിമകള്‍ കൂടെയാണ് ഇവയെല്ലാം. അച്ഛന്റെ സിനിമയാണെങ്കില്‍ ആദ്യം ഞാന്‍ പറയുക അനന്തഭദ്രമാണ്.

കാരണം അത് എന്നെ ഒരേ പോലേ പേടിപ്പിച്ചതും, ഒരേ പോലെ ഇത് അച്ഛനാണ് അതുകൊണ്ട് കുഴപ്പമില്ല എന്നുള്ള ഫീല്‍ തന്ന സിനിമ കൂടിയാണ്. അതുപോലെ സല്ലാപവും ചമയവും. സീനിയേഴ്‌സ് മറ്റൊരു ഫേവറിറ്റ് ആണ്. അതുപോലെ നേരം. ഇങ്ങനത്തെ കുറെ സിനിമകള്‍ കണ്ടിട്ടുണ്ട് പക്ഷേ എന്റെ പേര്‍സണല്‍ ഫേവറിറ്റ് എന്ന് പറയുന്നത് അനന്തഭദ്രം ആയിരിക്കും. ഏതെങ്കിലും സിനിമ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എല്ലാം തന്നെ കണ്ട് ഇന്‍സ്പയര്‍ഡ് ആവാറുണ്ട്. കാരണം അവരെ എന്റെ മാതാപിതാക്കള്‍ എന്ന സെന്‍സില്‍ കാണുമ്പോള്‍ ഒരു വ്യത്യസ്തമായ അനുഭവമാണ്,’ തേജ ലക്ഷ്മി പറയുന്നു.

Content highlight:  Teja Lakshmi talks about her favorite movies among Urvashi and Manoj K. Jayan’s films

We use cookies to give you the best possible experience. Learn more