പ്രിയ അധ്യാപകന് ട്രാന്‍സ്ഫര്‍; പ്രതിഷേധ പ്രകടനവുമായി വിദ്യാര്‍ഥികള്‍: വീഡിയോ
Kerala News
പ്രിയ അധ്യാപകന് ട്രാന്‍സ്ഫര്‍; പ്രതിഷേധ പ്രകടനവുമായി വിദ്യാര്‍ഥികള്‍: വീഡിയോ
രാജേഷ് വി അമല
Sunday, 28th October 2018, 11:28 am

കോട്ടക്കല്‍: പ്രിയ അധ്യാപകന്റെ അപ്രതീക്ഷിത ട്രാന്‍സ്ഫറില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥിക്കൂട്ടം.മലപ്പുറം കോട്ടക്കല്‍ രാജാസ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ അബ്ദു സമദ് സാറിന്റെ ട്രാന്‍സ്ഫറില്‍ പ്രതിക്ഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്.

സ്കൂളിലെ ഹിന്ദി അധ്യാപകനും സ്‌കൗട്ട് ഓഫീസറുമായ സമദ്, കല -കായിക രംഗങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സജീവമായി ഇടപെടുന്നയാളാണ്.ഇതിനിടെയാണ് ട്രാന്‍സ്ഫര്‍ ലഭിക്കുന്നത്. സ്‌കൂളിലെ മറ്റു ചില അധ്യാപകര്‍ക്കും ട്രാന്‍സ്ഫര്‍ ഉണ്ടെങ്കിലും അവരെല്ലാം സാമ്പിള്‍ ലിസ്റ്റില്‍ ഉള്ളവരായിരുന്നു.എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്രാന്‍സ്ഫര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രതിക്ഷേധമാണ് ഉണ്ടാക്കിയത്.

“we want samad sir” എന്ന ഹാഷ് ടാഗോടെയുള്ള ബാനറുകളുമായി വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ഓഫീസിനടുത്തുള്ള കോമ്പൗണ്ടിലിറങ്ങി പ്രതിഷേധിച്ചു.ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തികളില്‍ വിദ്യാര്‍ത്ഥികളാണ് ഏറെ വിഷമം അനുഭവിക്കുന്നതെന്നും സ്‌കൗട്ട് വിദ്യാര്‍ത്ഥികളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലായിപ്പോകും എന്ന് തുടങ്ങിയ പരാതികളാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും ഉയരുന്നത്.

രാജേഷ് വി അമല
മലപ്പുറം കോട്ടക്കലില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായും മലബാര്‍ ടൈംസ് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്യുന്നു.