തിരുവനന്തപുരത്തെ 'ചായ' സംസ്കാരം
ഹരികൃഷ്ണ ബി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചായക്കടകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഒരാളെ മാത്രം ദിവസവും ആറും ഏഴും ചായകളും കൂടെ കടികളുമാണ് ഇവർ കഴിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ മുക്കിലും മൂലകളിലും ചായക്കടകളാണ്. 5 രൂപയ്ക്കും 3 മൂന്ന് രൂപയ്ക്കുമൊക്കെയാണ് തിരുവനന്തപുരത്ത് മിക്ക സ്ഥലങ്ങളിലും ചായയും കടിയും ലഭിക്കുക. കൂടുതലും വിദ്യാർത്ഥികളും കൂലിപ്പണിക്കാരുമാണ് ഇങ്ങനെയുള്ള ചായക്കടകളെ ആശ്രയിക്കുന്നത്.

തങ്ങളുടെ പോക്കറ്റിനെ സംരക്ഷിച്ചുകൊണ്ട് ചുരുങ്ങിയ പൈസകൊണ്ട് ഇവർ വിശപ്പും ദാഹവും മാറ്റുന്നു. വില കുറച്ചുവെന്നു വെച്ച് ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇവരിൽ ഭൂരിഭാഗം പേരും തയാറല്ല. മിക്ക ചായക്കടകളിലും മിൽമയുടെ പാലാണ് ഉപയോഗിക്കുന്നത്. ഇത് മൂലം നല്ല രുചിയും ഗുണവുമുള്ള ചായ ഉണ്ടാക്കി നൽകാം എന്ന് ഇവർ പറയുന്നു. എന്നാൽ മിൽമയുടെ പാലിന് സാധാരണ പാലിനെ അപേക്ഷിച്ച് വിലക്കൂടുതൽ ഉള്ളതിനാൽ ചില കടകളിൽ ചായയ്ക്ക് മാത്രം അല്പം വില കൂടും. തിരുവനന്തപുരത്ത് മാനവീയം വീഥിയോട് ചേർന്നുള്ള ആൽത്തറ ജങ്ഷനിലെ ചായക്കടയിൽ എപ്പോഴും തിരക്കോടു തിരക്കാണ്.

15,20 വർഷത്തെ പ്രവർത്തി പരിചയമുള്ള ഈ ചായക്കട തിരുവനന്തപുരത്തെ ആദ്യത്തെ ചായക്കടകളിൽ ഒന്നാണ്. ഇവിടുത്തെ സാഹിത്യകാരന്മാരും സിനിമാക്കാരും രാഷ്ട്രീയക്കാരും പലപ്പോഴും ചായകുടിക്കാൻ എത്തുന്നത് ഇവിടേക്കാണ്‌. അതോടൊപ്പം ഭക്ഷണത്തിനു എപ്പോഴും വഴി കണ്ടെത്താൻ സാധിക്കാത്തവരും ഇവിടേക്കെത്തുന്നു. നല്ല പാൽ ചേർത്ത ചായ കുടിക്കുമ്പോൾ ഭക്ഷണം കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന് ഇവർ പറയുന്നു. തങ്ങൾക്ക് മുൻപുണ്ടായിരുന്നവർ ഉണ്ടാക്കിയെടുത്ത തിരുവനന്തപുരത്തെ ചായ സംസ്ക്കാരം അതേപടി നിലനിർത്തി പോകുകയാണ് ഇവിടുത്തെ ചെറുപ്പക്കാർ. അതുകൊണ്ട് ഇനി തിരുവനന്തപുരത്തെത്തിയാൽ മധുരം കൂട്ടി ഒരു സ്ട്രോങ്ങ് ചായയും എരിവുള്ള കടിയും കഴിക്കാതെ മടങ്ങരുത്.

ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍