| Friday, 14th March 2025, 2:35 pm

ആ മലയാള നടന്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍: തമന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് തമന്ന. 2005ല്‍ ചാന്ദ് സാ റോഷന്‍ ചേഹേര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അതേവര്‍ഷം ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2006ല്‍ കേടി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.

മലയാളികള്‍ക്ക് ഹാപ്പി ഡേയ്സ് (2007) എന്ന ചിത്രത്തിലൂടെയാണ് തമന്ന പ്രിയങ്കരിയാകുന്നത്. ആ സിനിമയാണ് നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ശേഷം കല്ലൂരി, 100% ലവ്, ബാഹുബലി, അയന്‍, പൈയ്യാ, വീരം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ തമന്നക്ക് സാധിച്ചു.

ഇപ്പോള്‍ മലയാള നടന്മാരില്‍ ഫഹദ് ഫാസിലിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറയുകയാണ് തമന്ന. കൂടെ അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹമെന്നും ഒരു പെര്‍ഫോമറെന്ന നിലയില്‍ തനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണെന്നും തമന്ന പറയുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.

‘മലയാള നടന്മാരില്‍ ഫഹദ് ഫാസിലിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കൂടെ അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ തമന്ന പറഞ്ഞു.

Content Highlight: Tamannah Talks About Malayalam Actor Fahadh Faasil

We use cookies to give you the best possible experience. Learn more