സിംബാബ്‌വെയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. സഹുര്‍ അഹമ്മദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 227 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു ടീം.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 444 റണ്‍സ് നേടിയാണ് പുറത്തായത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ 111 റണ്‍സ് മാത്രം നേടാനാണ് സിംബാബ്‌വേയ്ക്ക് സാധിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ സൂപ്പര്‍ സ്പിന്നര്‍ തൈജുല്‍ ഇസ്‌ലാമിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് എതിരാളികളെ പെട്ടെന്ന് പുറത്താക്കാന്‍ സാധിച്ചത്. ആറ് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 60 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ബെന്‍ കറന്‍ (21), നിക്ക് വെല്‍ച് (54), വെസ്‌ലി മദ്‌വേരെ (15), വെല്ലിങ്ടണ്‍ മസാകാട്‌സ (6), റിച്ചാര്‍ഡ് എന്‍ഗരാവേ (0), ബ്ലെസ്സിങ് മുസാരബാനി (2) എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. ഇതിനുമുമ്പ് 2018 സിംബാബ്‌വേയോട് മൂന്ന് ഫൈഫര്‍ വിക്കറ്റുകള്‍ താരം രേഖപ്പെടുത്തിയിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ബംഗ്ലാദേശ് സ്റ്റാര്‍ ബൗളര്‍ക്ക് സാധിച്ചിരിക്കുകയാണ്. സിംബാബ്‌വേക്കെതിരെ ഫൈഫര്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് തൈജുലിന് സാധിച്ചത്.
മുത്തയ്യ മുരളീധരന്‍, വഖാര്‍ യൂനിസ് എന്നിവര്‍ക്കൊപ്പം എത്താനാണ് സാധിച്ചത്. ഇതിനുപുറമേ സിംബാബ്‌വേക്കെതിരെ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന രണ്ടാമത്തെ താരമാകാനും തൈജുലിന് സാധിച്ചു.
സിംബാബ്‌വേക്കെതിരെ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരം, എണ്ണം, മത്സരം
മാത്രമല്ല സിംബാബ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകളില്‍ നേടിയ ബൗളര്‍മാരുടെ പട്ടികയില്‍ തൈജുല്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 49 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
കൂടാതെ ബംഗ്ലാദേശിനു വേണ്ടി ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന രണ്ടാമത്തെ താരമാകാനും തൈജുലിന് സാധിച്ചു. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഷാക്കിബ് അല്‍ ഹസന്‍ 19 ഫൈഫറുകളാണ് നേടിയത്. തൈജുലിന് 16 ഫൈഫറുകളാണ് ഉള്ളത്.
Content Highlight: Taijul Islam In Great Record Achievement Against Zimbabwe