ദുബൈ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പൽകൂടി ആക്രമിക്കപ്പെട്ടതായി മാരിടൈം സെക്യൂരിറ്റി ആൻഡ് റിസ്ക് ഫേം അറിയിച്ചു. ഇതോടെ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട കപ്പലുകളുടെ എണ്ണം 14 ആയി.
ദുബൈ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പൽകൂടി ആക്രമിക്കപ്പെട്ടതായി മാരിടൈം സെക്യൂരിറ്റി ആൻഡ് റിസ്ക് ഫേം അറിയിച്ചു. ഇതോടെ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട കപ്പലുകളുടെ എണ്ണം 14 ആയി.
ഇന്ന് (ബുധൻ) ഹോർമുസ് കടലിടുക്കിലൂടെ പോകുകയായിരുന്ന തായ്‌ലൻഡ് കപ്പലിന് നേരെ അജ്ഞാത പ്രൊജക്‌ടൈലുകൾ ഇടിക്കുകയായിരുന്നെന്നും ഇത് തീപിടിക്കാനും എഞ്ചിൻ റൂം തകരാറാകാനും കാരണമായെന്നും കപ്പൽ ഓപ്പറേറ്റർ ആയ പ്രീഷിയസ് ഷിപ്പിങ് പ്രസ്താവനയിലൂടെ അറിയിച്ചു. ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.
മൂന്ന് ക്രൂ മെമ്പർമാരെ കാണാതായതായും എഞ്ചിൻ റൂമിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു എന്നും പ്രസ്താവനയിൽ പറയുന്നു.
ഒമാൻ നാവികസേന പിന്നീട് 20 ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാനിലെ ഖസബിൽ എത്തിച്ചതായാണ് വിവരം.
ബഹ്‌റൈൻ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ തായ് എംബസികളുമായും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം തുടരുമെന്നും റോയൽ തായി നേവി അറിയിച്ചു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷനുകളിൽ നിന്നും സഹായം അഭ്യർത്ഥിച്ചുവെന്നും തായ് നേവി പറഞ്ഞു.
ആക്രമണത്തിന് പിറകിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്നാൽ ഹോർമോസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.
തസ്‌നിം വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ കപ്പലുകൾ ഇറാൻ പോരാളികൾ ആക്രമിച്ചതായി ഇറാൻ ഗാർഡ് പറഞ്ഞു.
ഇറാനെ ആക്രമിച്ചതുമുതൽ ഹോർമുസ് കടലിടുക്ക് വഴിപോകുന്ന കപ്പലുകൾക്ക് സുരക്ഷ നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യു.എ.ഇ തീരത്ത് ജപ്പാൻ കപ്പലും ദുബൈ തീരത്ത് സ്റ്റാർ ബൽക് കാരിയേഴ്സിന്റെ കപ്പലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ രണ്ട് കപ്പലുകൾക്ക് കാര്യമായ കേടുപാടുകൾ പറ്റിയിട്ടില്ല.
ഫെബ്രുവരി 28 ന് ഇറാനിൽ ആരംഭിച്ച അമേരിക്ക ഇറാനിൽ ആക്രമണം ഇന്ധന കമ്പോളത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
Content Highlight: Thai ship attacked in Hormuz; 20 people were rescued