| Sunday, 6th April 2025, 12:51 pm

വേള്‍ഡ് ടൂറും ലക്ഷക്കണക്കിന് രൂപ ഓഫറുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് ഞാന്‍ 25,000 രൂപക്ക് പ്രിയദര്‍ശന്റെ ആ പരാജയ ചിത്രം ചെയ്തു: തബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

15ാം വയസില്‍ സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് തബു. കൂലി നമ്പര്‍:1 എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായ തബു ആദ്യ ഹിന്ദി ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം സ്വന്തമാക്കി. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയും ഒരേപോലെ തിരക്കുള്ള നായികയായി മാറാന്‍ തബുവിന് കഴിഞ്ഞു. രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം തബുവിനെ തേടിയെത്തി.

1996ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിലൂടെ മലയാളത്തിലും തബു തന്റെ സാന്നിധ്യമറിയിച്ചു. ഇപ്പോള്‍ തന്റെ പ്രയോരിറ്റികളെ കുറിച്ച് സംസാരിക്കുകയാണ് തബു. കാലാപാനി എന്ന സിനിമ ചെയ്യുന്നതിന് മുന്‍പ് തനിക്ക് വേള്‍ഡ് ടൂറും ലക്ഷക്കണക്കിന് രൂപ ഓഫാറും ഉണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ 25,000 രൂപക്ക് കാലാപാനി ചെയ്യാന്‍ തീരുമാനിച്ചെന്നും തബു പറഞ്ഞു.

ഞാന്‍ സ്വീകരിച്ചത് കാലാപാനി ചെയ്യാനായിരുന്നു. എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാം – തബു

തനിക്ക് വേണ്ടതെല്ലാം താന്‍ സമ്പാദിച്ചിട്ടുണ്ടെന്നും സൗത്ത് ഇന്ത്യയില്‍ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരുപാട് പണം സമ്പാദിച്ചെന്നും നടി പറയുന്നു. അനുപമ ചോപ്രക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തബു.

‘എനിക്ക് വേണമെങ്കില്‍ പൈസക്ക് വേണ്ടി എന്നിലേക്ക് വരുന്നതെല്ലാം ചെയ്യാമായിരുന്നു. എനിക്ക് ലക്ഷകണക്കിന് രൂപയും വേള്‍ഡ് ടൂറും നടത്താന്‍ ഒരു ഓഫര്‍ വന്നിരുന്നു. ആ സമയം തന്നെ എനിക്ക് പ്രിയദര്‍ശന്റെ കാലാപാനി എന്ന സിനിമ ചെയ്യാനുള്ള ഓഫാറും വന്നു. എന്നാല്‍ ഞാന്‍ സ്വീകരിച്ചത് കാലാപാനി ചെയ്യാനായിരുന്നു. എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാം.

എന്റെ ആവശ്യങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടതെല്ലാം ഞാന്‍ തന്നെ സമ്പാദിച്ചിട്ടുണ്ട്

ഞാന്‍ സൗത്ത് ഇന്ത്യയില്‍ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിരുന്നു. ഞാന്‍ ഹൈദരാബാദില്‍ ഒരു ബംഗ്ലാവ് ഉണ്ടാക്കി. ഒരു കൊമേര്‍ഷ്യല്‍ കോംപ്ലക്‌സില്‍ ഒരു ഫ്‌ലോര്‍ തന്നെ എനിക്ക് സ്വന്തമായി ഉണ്ട്. അതൊന്നും ആരും കാണില്ല. അതുകൊണ്ടുതന്നെ എന്റെ കൈയ്യില്‍ പണമില്ലെന്ന് പലരും കരുതും. പക്ഷെ എന്റെ ആവശ്യങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടതെല്ലാം ഞാന്‍ തന്നെ സമ്പാദിച്ചിട്ടുണ്ട്,’ തബു പറയുന്നു.

Content Highlight: Tabu Talks About Kaalapani Movie And Her Priorities

We use cookies to give you the best possible experience. Learn more