| Saturday, 7th February 2026, 7:05 pm

300 ലോഡിങ്? ടോസ് കിട്ടിയിട്ടും ബൗളിങ് തെരഞ്ഞെടുത്ത് യു.എസ്.എ! സഞ്ജുവില്ലാതെ വെടിക്കെട്ടിന് ഇന്ത്യ വാംഖഡെയിലേക്ക്

ആദര്‍ശ് എം.കെ.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന 2026 ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ബാറ്റിങ്ങിനിറങ്ങുന്നത്.

സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ തുടങ്ങി സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ തങ്ങളുടെ ഓപ്പണിങ് മാച്ചിന് കളത്തിലിറങ്ങുന്നത്.

ഗ്ലൗമാനായി ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ പരിക്കാണ് ബുംറയെ പിന്നോട്ട് വലിച്ചിരിക്കുന്നത്. സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ തന്നെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

ഇഷാന്‍ കിഷന്‍. Photo: BCCI/x.com

യു.എസ്.എയ്‌ക്കെതിരായ ഇന്ത്യന്‍ വെടിക്കെട്ടിന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റെഡ് ഹോട്ട് ഫോമില്‍ നില്‍ക്കുന്ന അഭിഷേക് ശര്‍മയ്‌ക്കൊപ്പം സെഞ്ച്വറിയുമായി തിരിച്ചുവരവ് റോയലാക്കുന്ന ഇഷാന്‍ കിഷനും തിളങ്ങുമെന്നുറപ്പാണ്.

പരിക്കിന് പിന്നാലെ ടീമിലേക്ക് മടങ്ങിയെത്തിയ തിലക് വര്‍മയും ഫോം വീണ്ടെടുത്ത ക്യാപ്റ്റന്‍ സൂര്യയും മിഡില്‍ ഓര്‍ഡറില്‍ കൊടുങ്കാറ്റഴിച്ചുവിടാന്‍ പ്രാപ്തിയുള്ള ഹര്‍ദിക് പാണ്ഡ്യയും കളത്തിലിറങ്ങുമ്പോള്‍ കുഞ്ഞന്‍മാര്‍ക്കെതിരെ 300+ ടോട്ടല്‍ പിറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യ വിജയത്തോടെ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, വരുണ്‍ ചക്രവര്‍ത്തി.

യു.എസ്.എ പ്ലെയിങ് ഇലവന്‍

ആന്‍ഡ്രീസ് ഗസ് (വിക്കറ്റ് കീപ്പര്‍), സതേജ മുക്കമല്ല, മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജാനെ, ഹര്‍മീത് സിങ്, മുഹമ്മദ് മൊഹ്‌സിന്‍, ഷാഡ്‌ലി വാന്‍ ഷാല്‍വിക്, അലി ഖാന്‍, സൗരഭ് നേത്രാവല്‍ക്കര്‍.

Content Highlight: T20 World Cup 2026:  IND vs USA: USA won the toss and elect to bowl first

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more