ഹരിയാന കുരുക്ഷേത്ര എൻ.ഐ.ടിയിൽ വീണ്ടും ആത്മഹത്യ; ഒരു മാസത്തിനിടെ മൂന്നാമത്തേത്
India
ഹരിയാന കുരുക്ഷേത്ര എൻ.ഐ.ടിയിൽ വീണ്ടും ആത്മഹത്യ; ഒരു മാസത്തിനിടെ മൂന്നാമത്തേത്
മുഹമ്മദ് നബീല്‍
Thursday, 16th April 2026, 11:29 pm

ചണ്ഡീഗഡ്: ഹരിയാന എൻ.ഐ.ടിയിൽ വീണ്ടും ആത്മഹത്യ. ഒരു മാസത്തിനിടെ മൂന്നാമത്തെ ആത്മഹത്യയാണിത്.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഡാറ്റ സയൻസ് വിദ്യാർത്ഥി ദീക്ഷ ദുബെ യാണ് ആത്മഹത്യ ചെയ്തത്.സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാമ്പസ്സിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഗുരുതര ആരോപണങ്ങളാണ് മാനേജ്‌മെന്റിനെതിരെ വിദ്യാർഥികൾ ഉന്നയിക്കുന്നത്. തൂങ്ങിമരിച്ച വിദ്യാർത്ഥിനിയുടെ ശരീരം റൂമിന് പുറത്തുനിന്നും കണ്ടുകൊണ്ടാണ് ഡോക്റ്റർ മരണം സ്ഥിതീകരിച്ചതെന്നും മൃതദേഹം താഴെയിറക്കാൻ പോലും ആരും തയ്യാറായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ക്യാമ്പസ്സിൽ ആംബുലൻസ് ഉണ്ടായിട്ടും മൃതദേഹം ഹോസ്പിറ്റലിൽ എത്തിക്കാൻ ആംബുലൻസ് വിട്ടുതന്നില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ആത്മഹത്യ നടന്ന വിവരം വാർഡനെ അറിയിച്ചെങ്കിലും നാലുമണിക്കൂറിന്‌ ശേഷമാണ് വിദ്യാർത്ഥിയുടെ റൂമിന്റെ ഡോർ തുറക്കാൻ തയ്യാറായതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

രാത്രി ഏറെ വൈകിയും ക്യാമ്പസ്സിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ് .

Content Highlight: Another suicide at NIT Kurukshetra, Haryana; Third in a month

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം