കൊച്ചി: കോലഞ്ചേരിയിലെ പ്രമുഖ സുഗന്ധവ്യഞ്ജന സംസ്‌കരണ രംഗത്തെ കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായി. നാളെ മുതല്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കും.
ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ചയിലാണ് 11 ദിവസമായി തുടരുന്ന സമരം ഒത്തുത്തീര്‍പ്പാക്കിയത്. സ്ഥലംമാറ്റിയ തൊഴിലാളികളെ തിരികെ എടുക്കാമെന്നും പ്രതികാര നടപടിയുണ്ടാകില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സി.ഐ.ടി.യു തൊഴിലാളികള്‍ ആരംഭിച്ച സമരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേദിവസങ്ങളായി കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. മറ്റു സംഘടനകളിലെ തൊഴിലാളികളെയും ജോലിക്ക് കയറാന്‍ സമ്മതിച്ചിരുന്നില്ല.
ജീവനക്കാരുടെ വേതനം 240 രൂപയില്‍ നിന്നും 315 രൂപയിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയ ഏഴുപേരെ പ്രതികാര നടപടിയെന്നോണം സ്ഥലം മാറ്റിയതായി ആരോപിച്ചായിരുന്നു സി.ഐ.ടി.യു സമരം തുടങ്ങിയത്.