| Thursday, 26th June 2025, 9:40 pm

റോക്ക് എന്‍ റോളിന്റെ ക്ലൈമാക്‌സ് മറ്റൊന്ന്; അവസാനത്തെ ആ ട്വിസ്റ്റ് വേണ്ടെന്ന് വെച്ചതാണ്: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോക്ക് എന്‍ റോള്‍. ചന്ദ്രമൗലി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.

ഒപ്പം ലക്ഷ്മി റായ്, ശ്വേത മേനോന്‍, സിദ്ദിഖ്, ലാല്‍, മുകേഷ്, മനോജ് കെ. ജയന്‍, റഹ്‌മാന്‍, അനൂപ് മേനോന്‍, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ മികച്ച താരനിര ആയിരുന്നു റോക്ക് എന്‍ റോളിനായി ഒന്നിച്ചത്.

എന്നാല്‍ സിനിമ ബോക്‌സോഫീസില്‍ പ്രതീക്ഷ വിജയം നേടിയിരുന്നില്ല. ഈ ചിത്രത്തില്‍ എലീന എന്ന കഥാപാത്രമായിട്ടാണ് ശ്വേത മേനോന്‍ അഭിനയിച്ചത്. ഇപ്പോള്‍ റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറിച്ച് പറയുകയാണ് നടി. സില്ലിമോങ്ക്‌സ് മോളിവുഡില്‍ സംസാരിക്കുകയായിരുന്നു ശ്വേത.

റോക്ക് എന്‍ റോള്‍ സിനിമയുടെ ക്ലൈമാക്‌സ് സത്യത്തില്‍ അതല്ലായിരുന്നു. ക്ലൈമാക്‌സില്‍ ഞാന്‍ കൂടെ ഉണ്ടാവേണ്ടത്. ഇപ്പോള്‍ ഒരുപാട് മാറ്റം വന്നല്ലോ. ഏത് ക്ലൈമാക്‌സും പ്രേക്ഷകര്‍ ആക്‌സെപ്റ്റ് ചെയ്യുന്നതാണ്.

പക്ഷെ അന്ന് അങ്ങനെയല്ല. ഒരു ഹീറോയും ഹീറോയിനും വേണം. അവരുടെ പാട്ട് വേണം. റോക്ക് എന്‍ റോളില്‍ എന്റെ കഥാപാത്രവും ലാലേട്ടന്റെ കഥാപാത്രവും ഒരു ബഡി – ബഡി കഥാപാത്രമാണ്. രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്.

അവസാന നിമിഷം ലാലേട്ടന്റെ ഫാന്‍സിന് ആ ക്ലൈമാക്‌സ് പറ്റില്ലെന്ന് പറഞ്ഞിട്ടാണ് മാറ്റുന്നത്. അവസാനം ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആ ട്വിസ്റ്റ് അവിടെ നടന്നില്ല. അതുണ്ടായിരുന്നെങ്കില്‍ നന്നായേനേ,’ ശ്വേത മേനോന്‍ പറയുന്നു.


Content Highlight: Swetha Menon Talks About Rock n’ Roll Movie Climax

We use cookies to give you the best possible experience. Learn more