| Saturday, 28th June 2025, 8:00 am

അക്കാര്യം മകൾ തന്നെയാണ് തീരുമാനിച്ചത്, ഞങ്ങൾ ആ തീരുമാനത്തെ ബഹുമാനിക്കുന്നു: ശ്വേത മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷൻ അവതാരക, സിനിമാ നടി എന്നീ നിലകളിൽ പ്രശസ്തയാണ് ശ്വേത മേനോൻ. 1990 കളുടെ തുടക്കത്തിലാണ് അവർ സിനിമാരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് പല ഭാഷകളിലായി നിരവധി സിനിമളിൽ അവർ അഭിനയിച്ചു.

രണ്ട് തവണ മികച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകളും രണ്ട് ഫിലിംഫെയർ അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്. പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ, സോൾട്ട് ആൻ്റ് പെപ്പർ എന്നീസിനിമകളിലെ പ്രകടനത്തിനാണ് സംസ്ഥാന സർക്കാർ അവാർഡ് നടിക്ക് ലഭിച്ചത്. ഇപ്പോൾ മകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത.

തങ്ങള്‍ വീട്ടില്‍ സിനിമയെപ്പറ്റി സംസാരിക്കാറില്ലെന്നും മേക്ക്അപ് ഇട്ട് ഒരു പരിപാടിക്കും പോകാറില്ലെന്നും ശ്വേത മേനോന്‍ പറയുന്നു.

വീട്ടിലേക്ക് സിനിമയുമായി ബന്ധപ്പെട്ട ആരെങ്കിലും വന്നാല്‍ തന്നെ അവരെ വളരെ നോര്‍മലായിട്ട് തന്നെയായിരിക്കും ട്രീറ്റ് ചെയ്യുകയെന്നും മകള്‍ക്ക് ഒരു സാധാരണ ജീവിതം കൊടുക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മകള്‍ തന്നെയാണ് ഇനി ക്യാമറക്ക് മുന്നിലേക്ക് വരണ്ട എന്നുതീരുമാനിച്ചതെന്നും അവളുടെ ആ തീരുമാനത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ സിനിമയെപ്പറ്റി ഒന്നും വീട്ടില്‍ സംസാരിക്കാറില്ല. മേക്ക്അപ് ഇട്ട് ഒരു പരിപാടിക്ക് പോകാറില്ല. ഇപ്പോള്‍ ആരെങ്കിലും വീട്ടിലേക്ക് വന്നാലും നോര്‍മലായിട്ട് തന്നെയായിരിക്കും. സിനിമാ നടന്‍ അല്ലെങ്കില്‍ നടി വന്നു. അങ്ങനെയല്ല പെരുമാറുക. അതിന് കാരണം അവള്‍ക്ക് ഒരു നോര്‍മല്‍ ലൈഫ് ആണ് നമ്മള്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നത്.

അവള്‍ തന്നെയാണ് തീരുമാനിച്ചത് ‘അമ്മാ നോ മോര്‍ ക്യാമറ’ ( ഇനി ക്യാമറ വേണ്ട) എന്ന്. അവള്‍അവള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്തു, അവള്‍ തന്നെ തീരുമാനിച്ചു ക്യാമറക്ക് മുന്നില്‍ വരുന്നില്ലെന്ന്. ഞങ്ങള്‍ ആ തീരുമാനത്തിനെ ബഹുമാനിച്ചു. കാരണം അവളൊരു വ്യക്തിയാണ്,’ ശ്വേത മേനോന്‍ പറയുന്നു.

Content Highlight: Swetha Menon Talking about her Daughter

Latest Stories

We use cookies to give you the best possible experience. Learn more