പെനാല്‍റ്റിയില്‍ സ്വീഡന് ജയം
World cup 2018
പെനാല്‍റ്റിയില്‍ സ്വീഡന് ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th June 2018, 7:01 pm

മോസ്‌കോ: ദക്ഷിണ കൊറിയക്കെതിരെ സ്വീഡന് ഒരുഗോളിന്റെ ജയം. ഇരുടീമുകളും നന്നായി കളിച്ച മത്സരത്തില്‍ 65ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് സ്വീഡന്‍ വിജയഗോള്‍ നേടിയത്. 65-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി പ്രതിരോധ താരമായ ഗ്രാന്‍ ക്വിസ്റ്റ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

സ്വീഡിഷ് താരങ്ങള്‍ അപ്പീല്‍ ചെയ്തിട്ടും റഫറി പെനാല്‍റ്റി അനുവദിക്കാതെ കളി തുടരാന്‍ വിധിക്കുകയായിരുന്നു. എന്നാല്‍ വി.എ.ആറിന്റെ സഹായത്തോടെയാണ് സ്വീഡന് അനുകൂലമായ പെനാല്‍റ്റി ഒടുവില്‍ അനുവദിച്ചത്.

ജയത്തോടെ ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോയ്ക്ക് ഒപ്പമെത്തിയിരിക്കുകയാണ് സ്വീഡന്‍. ജര്‍മ്മനിയാണ് കൊറിയയ്ക്ക് ഒപ്പമുള്ളത്. 57 ശതമാനമാണ് സ്വീഡന്റെ ബോള്‍ പൊസഷന്‍.