മെക്‌സിക്കോയെ തറപറ്റിച്ച് സ്വീഡന്‍; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്
2018 fifa world cup
മെക്‌സിക്കോയെ തറപറ്റിച്ച് സ്വീഡന്‍; ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th June 2018, 9:48 pm

മോസ്‌കോ: മെക്‌സിക്കോയെ തറപറ്റിച്ച് സ്വീഡന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്വീഡന്‍ മെക്‌സിക്കോയെ തോല്‍പ്പിച്ചത്. 50ാം മിനിറ്റില്‍ അഗസ്റ്റിന്‍സണാണ് സ്വീഡനായി ആദ്യ ഗോള്‍ നേടിയത്.

62ാം മിനിറ്റില്‍ ഗ്രാങ്ക്വിസ്റ്റ് പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്തി. പന്ത് കൈവശം വെക്കുന്നതില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോഴും ഗോളാക്കി മാറ്റാന്‍ മെക്‌സിക്കോയ്ക്കായില്ല.

74 ാം മിനിറ്റില്‍ അല്‍വാരസിന്റെ ദാനഗോള്‍ മെക്‌സിക്കോയുടെ പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു.

അതേസമയം തോറ്റെങ്കിലും മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ നിന്ന് ജര്‍മ്മനിയും ദക്ഷിണ കൊറിയയും പുറത്തായി.