പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് സിനിമയിലും തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൂര്യ നായകനായ ആർ.ജെ. ബാലാജി ചിത്രം കറുപ്പിലും സ്വാസികയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്വാസിക, Photo: X.com
ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തെ കുറിച്ചും വിവാഹശേഷമുള്ള മാറ്റങ്ങളെ കുറിച്ചും സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇന്നത്തെ യുവതലമുറ ഉപയോഗിക്കുന്ന പല പുതിയ പ്രയോഗങ്ങളും തനിക്ക് അത്ര പരിചിതമല്ലെന്നും കുടുംബജീവിതവും കരിയറും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.
‘സിറ്റുവേഷൻഷിപ്പ് പോലത്തെ ഇപ്പോഴത്തെ ജെൻ സി പ്രയോഗങ്ങൾ ഒന്നും എനിക്കറിയില്ല. അതിനാൽ അതിനെ പറ്റി ഞാൻ ഒന്നും ചിന്തിക്കാറില്ല. ഞാൻ എന്റെ ഫാമിലി ലൈഫ് ഇങ്ങനെ കൊണ്ടുപോകുന്നു. ഞാൻ എന്റെ കരിയർ എങ്ങനെ കൊണ്ട് പോകുന്നോ അതുപോലെ തന്നെയാണ് എന്റെ ഫാമിലി ലൈഫും കൊണ്ട് പോകുന്നത്. അതെനിക്ക് ഇഷ്ടമാണ്, എന്നാണ് സ്വാസിക പറയുന്നത്.
ജീവിതത്തിൽ തനിയെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നുവെന്നും വിവാഹശേഷം അതിൽ ചെറിയ മാറ്റം കൊണ്ടുവരണമെന്ന് തോന്നിയതായും താരം വ്യക്തമാക്കി. ‘എന്റെ ഒരു മുപ്പത് വയസുവരെ എല്ലാം ഞാൻ തനിയെ ചെയ്തതുകൊണ്ട് ഇനി ഒന്ന് മാറ്റി പിടിക്കണം എന്ന് തോന്നി,’ സ്വാസിക പറഞ്ഞു.
എല്ലാ കാര്യങ്ങളിലും ഭർത്താവിന്റെ പങ്കാളിത്തത്തെ കുറിച്ച് താരം രസകരമായി സംസാരിക്കുന്നുണ്ട്. ‘ഈ ഊബർ പോലും ഡൗൺലോഡ് ചെയ്യാൻ എന്റെ ഹസ്ബന്റ് പറഞ്ഞതാണ്. എന്റേതെങ്കിലും ഒരു ആവശ്യം വന്നാൽ എന്താണ് ചെയ്യുക എന്ന് ചോദിച്ചു. അതുകൊണ്ട് ഞാൻ ഡൗൺലോഡ് ചെയ്ത് വെച്ചു ബുക്ക് ചെയ്യുന്നതൊക്കെ അദ്ദേഹമാണ്,’ എന്നാണ് സ്വാസികയുടെ വാക്കുകൾ.
തങ്ങൾ രണ്ടുപേരും തിരക്കേറിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിലും പരസ്പരബന്ധം നിലനിർത്താൻ ഇത്തരം ചെറിയ കാര്യങ്ങൾ പോലും കാരണമാകാറുണ്ടെന്ന് താരം പറയുന്നു.
‘കാരണം ഞങ്ങൾ രണ്ട് പേരും വർക്ക് ചെയ്യുന്നവാരാണ്. എപ്പോഴെങ്കിലും ആണ് കാണുന്നത്. എന്തെങ്കിലും ഒരു കണക്‌ഷൻ ഇരിക്കണമെങ്കിൽ ഇതെല്ലം ഒരു റീസൺ ആണ്. ഞാൻ വിശക്കുന്നു എന്ന് പറയുന്നതിന് ഒരു റീസൺ, ഫുഡ് ഓർഡർ ചെയ്തു തരുന്നത് ഒരു റീസൺ, ഇങ്ങനെ എല്ലാം റീസൺ ആണ്,” സ്വാസിക പറഞ്ഞു.
Content Highlight: Swasika is talking about married life.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.