നാലാം ഓവറിലെ നാലാം പന്തില്‍ സമര്‍ഥിനെ മടക്കിയാണ് സുയാഷ് വേട്ടയാരംഭിച്ചത്. സനത് സാംഗ്വാന് ക്യാച്ച് നല്‍കിയായിരുന്നു 18 റണ്‍സ് നേടിയ സമര്‍ഥിന്റെ മടക്കം.
ഒരു റണ്‍സ് മാത്രം നേടി നില്‍ക്കവെ വന്‍ഷ് ബേദിയെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയ സുയാഷ് ആറ് റണ്‍സ് നേടിയ പ്രണവ് പന്തിനെ ഹര്‍ഷ് ത്യാഗിയുടെ കൈകളിലെത്തിച്ചും പുറത്താക്കി. രജനീഷ് ദാദറിന്റെ വിക്കറ്റും നേടി സുയാഷ് ഫോര്‍ഫര്‍ പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഔട്ടര്‍ ദല്‍ഹി 20 ഓവറില്‍ 148 റണ്‍സ് നേടി പുറത്തായി. 15 പന്തില്‍ 26 റണ്‍സ് നേടിയ സനത് സാംഗ്വാനാണ് ടോപ് സ്‌കോറര്‍.
പുരാനി ദില്ലി 6നായി ഉദ്ധവ് മോഹന്‍ അഞ്ച് വിക്കറ്റുമായി തിളങ്ങി. പ്രദീപ് പരാശര്‍, രജനീഷ് ദാദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സുയാഷ് ശര്‍മ റണ്‍ ഔട്ടായും മടങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പുരാനി ദില്ലി 6 നിരയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്. 24 പന്തില്‍ 20 റണ്‍സ് നേടിയ ലളിത് യാദവാണ് ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ സമര്‍ഥ് സേതാണ് പുരാനി ദില്ലി നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.
സുയാഷിന് പുറമെ മൂന്ന് വിക്കറ്റുമായി ശൗര്യ മാലിക് മികച്ച പ്രകടനം കാഴ്ചവെച്ചു. ശിവം ശര്‍മയും ഹര്‍ഷ് ത്യാഗിയും ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ ഒരു താരം റണ്‍ ഔട്ടായും മടങ്ങി.