ആഹാ...രണ്ടുപേരും കൊള്ളാം; ബാസിഗറിലെ കോമഡി രംഗം അനുകരിച്ച് സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും
India vs England
ആഹാ...രണ്ടുപേരും കൊള്ളാം; ബാസിഗറിലെ കോമഡി രംഗം അനുകരിച്ച് സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th August 2021, 1:55 pm

മുംബെ: ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബാസിഗര്‍. ഷാരൂഖ്- കജോള്‍ താരജോഡി ഒന്നിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

അബ്ബാസ്-മുസ്താന്‍ ആയിരുന്നു സംവിധായകന്‍. ഷാരൂഖ്-കജോള്‍ പ്രണയജോഡികളെക്കൂടാതെ ജോണി ലിവര്‍, ദിനേഷ് ഹിംഗൂ എന്നിവരുടെ ഹാസ്യരംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

 

View this post on Instagram

 

A post shared by Surya Kumar Yadav (SKY) (@surya_14kumar)


ഇപ്പോഴിതാ ബാസിഗറില്‍ ജോണി ലിവര്‍-ദിനേഷ് ഹിംഗൂ ദ്വയങ്ങള്‍ ഒന്നിച്ച ഒരു സീന്‍ അനുകരിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ക്വാറന്റീനിലായിരുന്നു ഇരുതാരങ്ങളും. ആഗസ്റ്റ് 14 നായിരുന്നു ഇവരുടെ ക്വാറന്റീന്‍ അവസാനിച്ചത്.

ഇന്‍സ്റ്റഗ്രാം റീല്‍സിലാണ് ഇരുവരും ബാസിഗറിലെ രംഗം അനുകരിച്ചത്. നേരത്തെ അന്താസ് അപ്‌നാ അപ്‌നാ എന്ന സിനിമയിലെ രംഗവും ഇരുവരും അനുകരിച്ചിരുന്നു.


ശ്രീലങ്കയ്‌ക്കെതിരായ ഏകദിന-ടി-20 മത്സരത്തിലെ പ്രകടനമാണ് ഇരുവര്‍ക്കും ഇംഗ്ലണ്ട് പര്യടനത്തിന് അവസരമൊരുക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suryakumar Yadav, Prithvi Shaw mimic famous comedy scene from movie Baazigar, video goes viral